അ​പ​ക​ടഭീ​ഷ​ണി; വ​ണ്ടൂ​ർ ഗ​വ. ഗേ​ൾ​സ് ഹൈസ്കൂ​ളി​നു മു​ൻ​വ​ശ​ത്തെ സീ​ബ്രാ​ലൈ​ൻ പു​നഃ​സ്ഥാ​പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ

വ​ണ്ടൂ​ർ: വി​ദ്യാ​ല​യ​ത്തി​നു മു​ൻ​വ​ശ​ത്തെ സീ​ബ്രാ​ലൈ​ൻ പു​നഃ​സ്ഥാ​പി​ച്ച് എ​സ്.​പി.​സി കേ​ഡ​റ്റു​ക​ൾ. ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി മാ​ഞ്ഞു​പോ​യ സീ​ബ്രാ​ലൈ​ൻ ന​ന്നാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് മു​ന്നി​ൽ പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും പ​രി​ഹാ​ര​മാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഗ​വ. ഗേ​ൾ​സ്…

;

By :  Editor
Update: 2023-10-26 19:21 GMT

വ​ണ്ടൂ​ർ: വി​ദ്യാ​ല​യ​ത്തി​നു മു​ൻ​വ​ശ​ത്തെ സീ​ബ്രാ​ലൈ​ൻ പു​നഃ​സ്ഥാ​പി​ച്ച് എ​സ്.​പി.​സി കേ​ഡ​റ്റു​ക​ൾ. ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി മാ​ഞ്ഞു​പോ​യ സീ​ബ്രാ​ലൈ​ൻ ന​ന്നാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് മു​ന്നി​ൽ പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും പ​രി​ഹാ​ര​മാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ൾ എ​സ്.​പി.​സി കേ​ഡ​റ്റു​ക​ൾ നാ​ട്ടു​കാ​ര​നാ​യ ക​ള്ളി​യി​ൽ അ​ഷ്റ​ഫി​ന്റെ സ​ഹാ​യ​ത്തോ​ടെ വ​ര​ക​ൾ പു​ന​സ്ഥാ​പി​ച്ച​ത്.

വ​ണ്ടൂ​ർ-​മ​ഞ്ചേ​രി റോ​ഡി​ലെ നാ​ലു​വ​രി​പ്പാ​ത​യോ​ര​ത്താ​ണ് 3000ത്തോ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്. തി​ര​ക്കേ​റി​യ റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ളും നി​ത്യ സം​ഭ​വ​മാ​ണ്.

നാ​ട്ടു​കാ​ര​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ക​ള്ളി​യി​ൽ അ​ഷ്റ​ഫ് നേ​ര​ത്തെ സ്വ​ന്തം നി​ല​യി​ൽ ഇ​തേ റോ​ഡി​ലെ മ​റ്റു വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് മു​മ്പി​ലും സീ​ബ്രാ​ലൈ​നു​ക​ൾ വ​ര​ച്ചി​രു​ന്നു. ഇ​ത​റി​ഞ്ഞ​തോ​ടെ​യാ​ണ് കു​ട്ടി​ക​ൾ അ​ഷ്റ​ഫി​ന്റെ സ​ഹാ​യം തേ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് സീ​ബ്ര​ലൈ​ൻ വ​ര​ക്കാ​ൻ തു​ട​ങ്ങി​യ​ത്. റോ​ഡി​ന്റെ ഒ​രു ഭാ​ഗ​ത്ത് ബെ​ഞ്ചു​ക​ൾ വെ​ച്ചാ​ണ് ട്രാ​ഫി​ക് ക്ര​മീ​ക​ര​ണം ന​ട​ത്തു​ന്ന​ത്.

ഒ​രു ദി​വ​സം കൊ​ണ്ട് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാം എ​ന്ന് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും ഇ​തി​നു ഉ​പ​യോ​ഗി​ച്ച പെ​യി​ൻ​റ് പെ​ട്ടെ​ന്ന് ഉ​ണ​ങ്ങാ​ത്ത​തി​നാ​ൽ വ​ര​ക്ക​ൽ അ​ടു​ത്ത ദി​വ​സ​വും തു​ട​രും.

വി​ദ്യാ​ല​യ​ത്തി​ലെ എ​സ്.​പി.​സി യു​ടെ ചു​മ​ത​യു​ള്ള അ​ധ്യാ​പ​ക​രാ​യ ജെ.​എ​ൻ. ഷി​ജു, സാ​ലി എ​സ്. ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​ന്റെ ചെ​ല​വ് എ​സ്.​പി.​സി ആ​ണ് വ​ഹി​ക്കു​ന്ന​ത്.

Tags:    

Similar News