അമേരിക്കയിലെ കൂട്ടക്കൊല; പ്രതി റോബര്‍ട്ട് കാര്‍ഡിനെ മരിച്ച നിലയില്‍ കണ്ടെത്തി
വാഷിങ്ടണ്‍: അമേരിക്കയെ നടുക്കി 18 പേരെ കൂട്ടക്കൊല നടത്തിയ സംഭവത്തിലെ അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടിടങ്ങളിലായി ഇയാള്‍ നടത്തിയ വെടിവെയ്പ്പില്‍ 18 പേരാണ് മരിച്ചത്. സംഭവത്തില്‍…
;വാഷിങ്ടണ്‍: അമേരിക്കയെ നടുക്കി 18 പേരെ കൂട്ടക്കൊല നടത്തിയ സംഭവത്തിലെ അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടിടങ്ങളിലായി ഇയാള്‍ നടത്തിയ വെടിവെയ്പ്പില്‍ 18 പേരാണ് മരിച്ചത്. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു.
റോബര്‍ട്ട് കാര്‍ഡ് എന്നാണ് ഇയാളുടെ പേര്. സ്വയം വെടിവെച്ച് മരിച്ച നിലയാലണ് കണ്ടെത്തിയത്. സംഭവം നടന്നതിനു പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. 48 മണിക്കൂര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മെയ്നിലെ ലൂവിസ്റ്റന്‍ സിറ്റിയില്‍ ബുധനാഴ്ചയാണ് അക്രമം നടന്നത്. പ്രദേശത്തെ ഒരു ബാറിലും വാള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തലുമാണ് വെടിവെയ്പ്പ് നടന്നത്. നേരത്തെ സിസിടിവിയില്‍ പതിഞ്ഞ റോബര്‍ട്ടിന്റെ ചിത്രങ്ങള്‍ പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.