ടീം ഇന്ത്യ നടത്തിയ സ്വപ്നക്കുതിപ്പിൽ ഇത്തവണ ചാമ്പലായത് ദക്ഷിണാഫ്രിക്ക

സൂപ്പർതാരം വിരാട് കോലിയുടെ ജന്മദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ അദ്ദേഹത്തിന്റെ സെഞ്ചറിനേട്ടത്തിനൊപ്പം വിജയത്തിളക്കവും ചേർത്തുവച്ച് ടീം ഇന്ത്യ നടത്തിയ സ്വപ്നക്കുതിപ്പിൽ ഇത്തവണ ചാമ്പലായത് ദക്ഷിണാഫ്രിക്ക. ഈ ലോകകപ്പിൽ സ്വപ്നതുല്യമായ മുന്നേറ്റം…

;

By :  Editor
Update: 2023-11-05 09:55 GMT

സൂപ്പർതാരം വിരാട് കോലിയുടെ ജന്മദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ അദ്ദേഹത്തിന്റെ സെഞ്ചറിനേട്ടത്തിനൊപ്പം വിജയത്തിളക്കവും ചേർത്തുവച്ച് ടീം ഇന്ത്യ നടത്തിയ സ്വപ്നക്കുതിപ്പിൽ ഇത്തവണ ചാമ്പലായത് ദക്ഷിണാഫ്രിക്ക. ഈ ലോകകപ്പിൽ സ്വപ്നതുല്യമായ മുന്നേറ്റം നടത്തുന്ന ദക്ഷിണാഫ്രിക്കയെ തീർത്തും നിസാരൻമാരാക്കിയ ഐതിഹാസിക പ്രകടനവുമായി രോഹിത് ശർമയ്ക്കും സംഘത്തിനും ലോകകപ്പിലെ തുടർച്ചയായ എട്ടാം ജയം. കരുത്തരായ ദക്ഷിണാഫ്രിക്കയെ 243 റൺസിനു തകർത്ത ഇന്ത്യ, ഐതിഹാസികമായിത്തന്നെ അവരിൽനിന്ന് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും പിടിച്ചെടുത്തു. ജന്മദിനത്തിലെ തകർപ്പൻ സെഞ്ചറിയുമായി വിരാട് കോലി കളിയിലെ കേമനായി

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 326 റൺസ്. മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിലും കടലാസിലെ കരുത്തിനോടു നീതി കാട്ടാനാകാതെ പോയ ദക്ഷിണാഫ്രിക്ക വെറും 27.1 ഓവറിൽ 83 റൺസിന് എല്ലാവരും പുറത്തായി

Tags:    

Similar News