നേപ്പാളില്‍ ശക്തമായ ഭൂചലനം; ഡല്‍ഹിയില്‍ പ്രകമ്പനം

നേപ്പാളില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ഉച്ചകഴിഞ്ഞ് നാല് പതിനാറോടെയാണ് പ്രകമ്പനമുണ്ടായത്. മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് നേപ്പാളില്‍…

By :  Editor
Update: 2023-11-06 06:23 GMT

നേപ്പാളില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ഉച്ചകഴിഞ്ഞ് നാല് പതിനാറോടെയാണ് പ്രകമ്പനമുണ്ടായത്. മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് നേപ്പാളില്‍ ഭൂചലനമുണ്ടാകുന്നത്. വെള്ളിയാഴ്ച്ച രാത്രി 11.32ന് 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി. 157 േപര്‍ മരിക്കുകയും ഇരുനൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുയും ചെയ്തിരുന്നു.

നേപ്പാള്‍, ഇന്ത്യ, എന്നി രാജ്യങ്ങള്‍ക്ക് പുറമേ ചൈനയിലും പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാള്‍ പെയിന്‍കില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ടുകള്‍

Tags:    

Similar News