ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ പ്രവേശന തീയതി നീട്ടി
തിരുവനന്തപുരം:സ്കോൾ-കേരള മുഖേന സംസ്ഥാന ആരോഗ്യ വകുപ്പിന്റേയും നാഷണൽ ഹെൽത്ത് മിഷന്റേയും സഹകരണത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ് ഒന്നാം ബാച്ചിലേക്കുള്ള പ്രവേശന തീയതി…
;By : Editor
Update: 2023-11-16 00:23 GMT
തിരുവനന്തപുരം:സ്കോൾ-കേരള മുഖേന സംസ്ഥാന ആരോഗ്യ വകുപ്പിന്റേയും നാഷണൽ ഹെൽത്ത് മിഷന്റേയും സഹകരണത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ് ഒന്നാം ബാച്ചിലേക്കുള്ള പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ 30 വരെയും 100 രൂപ പിഴയോടെ ഡിസംബർ 8 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ മാർഗനിർദേശങ്ങൾ http://scolekerala.org യിൽ ലഭിക്കും. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും രണ്ടു ദിവസത്തിനകം സംസ്ഥാന/ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ വഴിയോ എത്തിക്കണം.