പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞു, ഉടുമുണ്ട് കൊണ്ട് മൂടി കവർച്ച

കോഴിക്കോട്∙ ഓമശേരിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം കവർച്ച. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ജീവനക്കാരനെ ആക്രമിച്ച് മോഷ്ടാക്കള്‍ പണം തട്ടിയെടുത്തത്. കണ്ണില്‍ മുളകുപൊടി വിതറിയശേഷം മോഷ്ടാക്കളിലൊരാൾ…

;

By :  Editor
Update: 2023-11-17 00:41 GMT

കോഴിക്കോട്∙ ഓമശേരിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം കവർച്ച. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ജീവനക്കാരനെ ആക്രമിച്ച് മോഷ്ടാക്കള്‍ പണം തട്ടിയെടുത്തത്.

കണ്ണില്‍ മുളകുപൊടി വിതറിയശേഷം മോഷ്ടാക്കളിലൊരാൾ ഉടുമുണ്ട് അഴിച്ച് ജീവനക്കാരന്റെ മുഖം കെട്ടിയാണ് കീഴ്‌പ്പെടുത്തിയത്. മൂന്ന് യുവാക്കളും മോഷണശേഷം ഓടി രക്ഷപ്പെട്ടു. പതിനായിരത്തോളം രൂപ നഷ്ടമായെന്നാണ് പരാതി.

കവര്‍ച്ച നടത്തുന്നതിന്റെയും അക്രമികള്‍ ഓടി രക്ഷപെടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News