ബിരുദധാരികൾക്ക് കേന്ദ്ര സർവിസിൽ 8415 ഒഴിവുകൾ
സ്റ്റാഫ് സെലക്ഷൻ കമീഷൻ (SSC) നടത്തിയ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ -2023 (ടയർ ഒന്നും രണ്ടും) അഭിമുഖീകരിച്ചിട്ടുള്ളവർ നവംബർ 21നകം നിയമനം ആഗ്രഹിക്കുന്ന തസ്തികകളും വകുപ്പുകളും…
സ്റ്റാഫ് സെലക്ഷൻ കമീഷൻ (SSC) നടത്തിയ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ -2023 (ടയർ ഒന്നും രണ്ടും) അഭിമുഖീകരിച്ചിട്ടുള്ളവർ നവംബർ 21നകം നിയമനം ആഗ്രഹിക്കുന്ന തസ്തികകളും വകുപ്പുകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓപ്ഷൻ-കം-പ്രിഫറൻസ് സമർപ്പിക്കണം. നവംബർ 18 മുതൽ https://ssc.nic.inൽ ഇതിനുള്ള സൗകര്യം ലഭിക്കും.
SSC-CGL-2023 പരീക്ഷയുടെ റാങ്ക് പരിഗണിച്ച് നിയമനം ലഭിക്കാവുന്ന വകുപ്പുകളും തസ്തികകളും ഒഴിവുകളും www.ssc.nic.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻഗണനാ ക്രമത്തിൽ ഓപ്ഷൻ നൽകാവുന്ന മാർഗനിർദേശങ്ങളും വെബ്സൈറ്റിൽ ലഭിക്കും. ഓപ്ഷൻ നൽകിയതിന് ശേഷമാണ് അന്തിമ ഫലപ്രഖ്യാപനം.
2023 നവംബർ 16 വരെ കേന്ദ്രസർക്കാർ വിവിധ വകുപ്പുകളിൽ/ സർവിസുകളിലായി അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ, അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ, ഇൻസ്പെക്ടർ (പ്രിവന്റിവ് ഓഫിസർ), അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫിസർ, ഇൻകം ടാക്സ് ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ (NIA), ഓഡിറ്റർ, അക്കൗണ്ടന്റ്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ, അസിസ്റ്റന്റ്, യു.ഡി ക്ലർക്ക് അടക്കം 58 തസ്തികകളിലായി 8415 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഉയർന്ന റാങ്കും ഓപ്ഷനും പരിഗണിച്ചാവും നിയമന ശിപാർശ.