കുടുംബശ്രീ അം​ഗങ്ങൾ 500 രൂപ നൽകണം; നവ കേരള സദസിനായി പണപ്പിരിവ്; അന്വേഷിക്കുമെന്ന് കലക്ടർ

കാസർക്കോട്: നവ കേരള സദസിനായി കാസർക്കോട് ദേലംപാടി പഞ്ചായത്തിൽ നിർബന്ധിത പണപ്പിരിവ്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ 500 രൂപ നിർബന്ധമായും നൽകണമെന്നായിരുന്നു നിർദ്ദേശം. പരിപാടിക്ക് എല്ലാ കുടുംബശ്രീ അം​ഗങ്ങളും നിർബന്ധമായും…

By :  Editor
Update: 2023-11-18 00:52 GMT

കാസർക്കോട്: നവ കേരള സദസിനായി കാസർക്കോട് ദേലംപാടി പഞ്ചായത്തിൽ നിർബന്ധിത പണപ്പിരിവ്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ 500 രൂപ നിർബന്ധമായും നൽകണമെന്നായിരുന്നു നിർദ്ദേശം.

പരിപാടിക്ക് എല്ലാ കുടുംബശ്രീ അം​ഗങ്ങളും നിർബന്ധമായും പങ്കെടുക്കണം. ഇതിനായി ഏർപ്പാടാക്കിയ ബസിന്റെ ചെലവിലേക്കാണ് ഓരോ കുടുംബശ്രീ അയൽക്കൂട്ടവും 500 രൂപ നൽകണമെന്നു നിർദ്ദേശിച്ചത്.

സിഡിഎസ് അധ്യക്ഷ സുമ വാട്സ്ആപ്പിലൂടെയാണ് അം​ഗങ്ങൾക്ക് നിർദ്ദേശം നൽകിയത്. വായ്പ നൽകിയ വകയിൽ ലഭിച്ച പലിശയിൽ നിന്നു ഈ തുക എടുക്കണമെന്നും സന്ദേശത്തിൽ പറയുന്നു. വിഷയത്തിൽ അന്വേഷണം നടത്തുമെന്നു കലക്ടർ കെ ഇമ്പശേഖർ പറഞ്ഞു. നിർബന്ധിത പണപ്പിരിവ് നടത്തരുതെന്നു നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നുവെന്നും കലക്ടർ വ്യക്തമാക്കി.

Tags:    

Similar News