കാലിടറി ഇന്ത്യ; ഓസ്‌ട്രേലിയയ്ക്ക് ആറാം ലോകകപ്പ് കിരീടം
ലോകകപ്പില്‍ കലാശപ്പോരില്‍ ഇന്ത്യയെ വീഴ്ത്തി ഓസ്‌ട്രേലിയയ്ക്ക് ആറാം ലോകകപ്പ് കിരീടം. ഇന്ത്യയുയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയ…
;ലോകകപ്പില്‍ കലാശപ്പോരില്‍ ഇന്ത്യയെ വീഴ്ത്തി ഓസ്‌ട്രേലിയയ്ക്ക് ആറാം ലോകകപ്പ് കിരീടം. ഇന്ത്യയുയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയ ദൂരം മറികടന്നു. ആറ് വിക്കറ്റിനായിരുന്നു ഓസീസ് ജയം. 120 പന്തില്‍ നിന്ന് 137 റണ്‍സ് നേടിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറി ഇന്നിങ്‌സാണ് ഓസ്‌ട്രേലിയയുടെ വിജയത്തില്‍ നിര്‍ണായകമായത്.
ലോകകപ്പിൽ സെമിഫൈനൽ വരെ പത്തു മത്സരങ്ങളിൽ സമ്പൂര്‍ണ ജയം നേടിയെത്തിയ ഇന്ത്യയ്ക്കു മേൽ ബോളിങ്ങിലും ബാറ്റിങ്ങിലും ആധിപത്യം പുലർത്തിയാണ് ഓസീസ് കിരീടം സ്വന്തമാക്കിയത്.