എയിംസുകളിൽ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) 3000ലേറെ ഒഴിവുകൾ
രാജ്യത്തെ എയിംസുകളിൽ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) 100 തസ്തികകളിലായി 3000ലേറെ ഒഴിവുകളിലേക്ക് കോമൺ റിക്രൂട്ട്മെന്റ് പരീക്ഷ ഡിസംബർ 18, 20 തീയതിയിൽ നടത്തും.…
രാജ്യത്തെ എയിംസുകളിൽ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) 100 തസ്തികകളിലായി 3000ലേറെ ഒഴിവുകളിലേക്ക് കോമൺ റിക്രൂട്ട്മെന്റ് പരീക്ഷ ഡിസംബർ 18, 20 തീയതിയിൽ നടത്തും. ഓരോ എയിംസിലും ലഭ്യമായ തസ്തികകളും ഒഴിവുകളും യോഗ്യതാമാനദണ്ഡങ്ങളും അടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.aiimsexams.ac.inൽനിന്നും ഡൗൺലോഡ് ചെയ്യാം. ഓരോ ഗ്രൂപ്പിലും ഉൾപ്പെട്ട തസ്തികകൾക്കുള്ള അപേക്ഷാഫീസ് ജനറൽ/ഒ.ബി.സി വിഭാഗങ്ങൾക്ക് 3000 രൂപ. എസ്.സി/എസ്.ടി/ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങൾക്ക് 2400 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല. ഭാരതപൗരന്മാർക്ക് അപേക്ഷിക്കാം. ഓൺലൈനായി ഡിസംബർ ഒന്ന് വൈകീട്ട് അഞ്ചുവരെ അപേക്ഷകൾ സ്വീകരിക്കും.
കോമൺ റിക്രൂട്ട്മെന്റിന്റെ പരിധിയിലുള്ള ഗ്രൂപ് ബി, സി തസ്തികകളിൽ ചിലത് ചുവടെ:
കോഡിങ് ക്ലർക്ക്/മെഡിക്കൽ റെക്കോഡ്സ് ടെക്നീഷ്യൻസ്/ജൂനിയർ മെഡിക്കൽ റെക്കോഡ് ഓഫിസർ/റിസപ്ഷനിസ്റ്റ്/റെക്കോഡ് ക്ലർക്ക്-199 ഒഴിവുകൾ, ഡന്റൽ ഹൈജീനിസ്റ്റ്/ഡെന്റൽ ടെക്നീഷ്യൻ 14, ഡയറ്റീഷ്യൻ-43, ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ്-3 (നഴ്സിങ് ഓർഡർലി) 417, ജൂനിയർ അക്കൗണ്ട്സ് ഓഫിസർ (അക്കൗണ്ടന്റ്) 22, ജൂനിയർ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്/ലോവർ ഡിവിഷൻ ക്ലർക്ക് 142, ജൂനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ/ഓഫിസ് അസിസ്റ്റന്റ്/എക്സിക്യൂട്ടിവ് അസിസ്റ്റന്റ് 123, ജൂനിയർ എൻജിനീയർ (A/C &R) 13, സിവിൽ 16.
ഇലക്ട്രിക്കൽ 15, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ/ജൂനിയർ ഹിന്ദി ഓഫിസർ 10, ജൂനിയർ ഫിസിയോതെറപ്പിസ്റ്റ് 7, ജൂനിയർ സ്റ്റോർ ഓഫിസർ/സ്റ്റോർ കീപ്പർ 66, ലാബ് അറ്റൻഡന്റ്സ് ഗ്രേഡ് 2-103, ലാബ് ടെക്നീഷ്യൻ 20, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് (ലൈബ്രേറിയൻ ഗ്രേഡ് 3) 13, ആർട്ടിസ്റ്റ് (മോഡലർ) 38, ഓപ്ടോമെട്രിസ്റ്റ് 12, പേഴ്സനൽ അസിസ്റ്റന്റ് 26, ഫാർമസിസ്റ്റ് ഗ്രേഡ് 2-100, പ്ലംബർ 42, പ്രോഗ്രാമർ 5, സാനിറ്ററി ഇൻസ്പെക്ടർ ഗ്രേഡ് 2 - 37, യു.ഡി ക്ലർക്ക് 39, സീനിയർ നഴ്സിങ് ഓഫിസർ/സ്റ്റാഫ് നഴ്സ് ഗ്രേഡ് 1-555, സ്റ്റെനോഗ്രാഫർ 86, സ്റ്റോർ കീപ്പർ-കം-ക്ലർക്ക് 38, അസിസ്റ്റന്റ്/ടെക്നീഷ്യൻ (ലബോറട്ടറി) 180, ടെക്നീഷ്യൻ (ഒ.ടി) 104, ടെക്നീഷ്യൻ (റേഡിയോളജി) 34, ഹോസ്റ്റൽ വാർഡൻ 14, വയർമാൻ 56, ലിഫ്റ്റ് ഓപറേറ്റർ 12. ഓൺലൈൻ അപേക്ഷാസമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.