ആർ.സി.എഫിൽ മാനേജ്മെന്റ് ട്രെയിനി: 25 ഒഴിവ്
കേന്ദ്ര പൊതുമേഖല സ്ഥാപനമായ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് (ആർ.സി.എഫ്) ലിമിറ്റഡ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. മെറ്റീരിയൽസ് വിഭാഗത്തിൽ 23 ഉം ലീഗൽ വിഭാഗത്തിൽ രണ്ട് ഒഴിവുമുണ്ട്.…
കേന്ദ്ര പൊതുമേഖല സ്ഥാപനമായ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് (ആർ.സി.എഫ്) ലിമിറ്റഡ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. മെറ്റീരിയൽസ് വിഭാഗത്തിൽ 23 ഉം ലീഗൽ വിഭാഗത്തിൽ രണ്ട് ഒഴിവുമുണ്ട്. യോഗ്യത: മാനേജ്മെന്റ് ട്രെയിനി മെറ്റീരിയൽസ്: ബി.ഇ/ബി.ടെക് (കെമിക്കൽ/പെട്രോകെമിക്കൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ) (മൊത്തം 60 ശതമാനം മാർക്കിൽ കുറയരുത്). ഡ്യുവൽ/ഇന്റഗ്രേറ്റഡ് ബിരുദമുള്ളവരെയും പരിഗണിക്കും. പ്രായപരിധി 27.
മാനേജ്മെന്റ് ട്രെയിനി (ലീഗൽ): ത്രിവത്സര/പഞ്ചവത്സര നിയമബിരുദവും 60 ശതമാനം മാർക്കിൽ കുറയാതെ എൽഎൽ.എം പ്രായപരിധി 27. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.rcfltd.com ൽ ലഭിക്കും. അപേക്ഷാ ഫീസ് 1000 രൂപ. വനിതകൾ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല. ഡിസംബർ ഒന്ന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ ടെസ്റ്റ്, വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷൻ. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി, ലഖ്നോ, ഗുവാഹതി, കൊൽക്കത്ത എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷത്തെ പരിശീലനത്തിന് പ്രതിമാസം 30,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. സൗജന്യ ഹോസ്റ്റൽ സൗകര്യമുണ്ടാകും. പരിശീലനം പൂർത്തിയാകുമ്പോൾ 40,000-140000 രൂപ ശമ്പളനിരക്കിൽ ഇ-വൺ ഗ്രേഡിൽ സ്ഥിരപ്പെടുത്തും. തുടക്കത്തിൽ പ്രതിമാസ ശമ്പളം ഏകദേശം 81,900 രൂപ.