മലപ്പുറം ജില്ലയിൽ നാളെ ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണസമരം

മലപ്പുറം: ഡോക്ടർമാരുടെ കൂട്ടസ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച മലപ്പുറം ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഒരു മണിക്കൂര്‍ ഒ.പി. ബഹിഷ്‌കരിച്ചു കേരള ഗവ. മെഡിക്കൽ…

;

By :  Editor
Update: 2023-11-28 09:59 GMT

മലപ്പുറം: ഡോക്ടർമാരുടെ കൂട്ടസ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച മലപ്പുറം ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഒരു മണിക്കൂര്‍ ഒ.പി. ബഹിഷ്‌കരിച്ചു കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) പ്രതിഷേധം സംഘടിപ്പിക്കും.

മഞ്ചേരി ജനറല്‍ ആശുപത്രിയിലെ പന്ത്രണ്ടോളം ഡോക്ടര്‍മാരെ താലൂക്ക് ആശുപത്രികളിലേക്ക് ജോലി ക്രമീകരണ വ്യവസ്ഥയില്‍ നിയമിച്ചുകൊണ്ടുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഉത്തരവിൽ പ്രതിഷേധിച്ചാണ് ഒ.പി. ബഹിഷ്കരിച്ച് സമരം.

ജില്ലയിലെ ആരോഗ്യ മേഖലയെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ് എന്ന് സംഘടന ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ ജില്ലയിലെ ആരോഗ്യ രംഗത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.

Tags:    

Similar News