കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസ്സിന് പണം കണ്ടെത്താനെന്ന് പ്രചാരണം; കേസ്

മഞ്ചേശ്വരം: മുഖ്യമന്ത്രിക്കും നവകേരള സദസ്സിനും എതിരേ സാമൂഹികമാധ്യമത്തിൽ അപവാദപ്രചാരണം നടത്തിയതിന് പോലീസ് കേസെടുത്തു. കുഞ്ചത്തൂർ സ്വദേശി അബ്ദുൾ മനാഫിന്റെ (48) പേരിലാണ് മഞ്ചേശ്വരം പോലീസ് സ്വമേധയാ കേസെടുത്തത്.…

By :  Editor
Update: 2023-12-02 22:35 GMT

മഞ്ചേശ്വരം: മുഖ്യമന്ത്രിക്കും നവകേരള സദസ്സിനും എതിരേ സാമൂഹികമാധ്യമത്തിൽ അപവാദപ്രചാരണം നടത്തിയതിന് പോലീസ് കേസെടുത്തു. കുഞ്ചത്തൂർ സ്വദേശി അബ്ദുൾ മനാഫിന്റെ (48) പേരിലാണ് മഞ്ചേശ്വരം പോലീസ് സ്വമേധയാ കേസെടുത്തത്. ഐ.ടി. നിയമം, കലാപ ആഹ്വാനം, ഇന്ത്യൻ ശിക്ഷാനിയമം 153-ാം വകുപ്പ് തുടങ്ങിയവ പ്രകാരമാണ് കേസ്.

ഇയാളെ സ്റ്റേഷനിൽ വരുത്തി ഫോൺ പിടിച്ചെടുത്തശേഷം നോട്ടീസ് നൽകി വിട്ടയച്ചു. കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസ്സിന് പണം കണ്ടെത്തുന്നതിനാണെന്നും മുഖ്യമന്ത്രിക്ക് ഇതിൽ പങ്കുണ്ടെന്നുമായിരുന്നു പ്രചാരണം. മഞ്ചേശ്വരത്തെ ഒരു സമൂഹമാധ്യമ ഗ്രൂപ്പിലാണ് ശബ്ദസന്ദേശം പ്രചരിച്ചത്.

Tags:    

Similar News