സ്വര്‍ണവില 47,000 കടന്നു; റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറ്റം, മൂന്നാഴ്ചയ്ക്കിടെ വര്‍ധിച്ചത് 3000 രൂപ
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ആദ്യമായി സ്വര്‍ണവില ഇന്ന് 47000 കടന്നു. 47,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പവന് 320 രൂപ വര്‍ധിച്ചതോടെയാണ്…
;കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ആദ്യമായി സ്വര്‍ണവില ഇന്ന് 47000 കടന്നു. 47,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പവന് 320 രൂപ വര്‍ധിച്ചതോടെയാണ് വില 47,000 കടന്നത്.
ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 5885 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 13 മുതല്‍ സ്വര്‍ണവില പടിപടിയായി ഉയരുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. അന്ന് 44,360 രൂപയായിരുന്നു സ്വര്‍ണവില.
മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000 രൂപയാണ് വര്‍ധിച്ചത്. ഹമാസ്- ഇസ്രയേല്‍ യുദ്ധം, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഘടകങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.