റവന്യു ജില്ലാ സ്കൂൾ കലോത്സവം: കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
കോഴിക്കോട്: റവന്യു ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് നാളെ കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ്കുമാർ അറിയിച്ചു. വിഎച്ച്എസ്‌സി, ഹയർ…
;By : Editor
Update: 2023-12-06 09:22 GMT
കോഴിക്കോട്: റവന്യു ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് നാളെ കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ്കുമാർ അറിയിച്ചു. വിഎച്ച്എസ്‌സി, ഹയർ സെക്കൻഡറി സ്കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് റീജിയനൽ ഡപ്യുട്ടി ഡയറക്ടറും വൊക്കേഷനൽ ഹയർ സെക്കൻഡറി അസിസ്റ്റന്റ് ഡയറക്ടറും അറിയിച്ചു. പകരം അടുത്ത ഒരു അവധിദിവസം പ്രവൃത്തിദിനമാക്കി ക്രമീകരിക്കും.