ജീവനൊടുക്കുന്നുവെന്ന് ഷഹ്‌ന മെസേജ് അയച്ചു, പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്ത് റുവൈസ്; പോലീസ് അന്വേഷണം

സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കത്തിൽ വിവാഹാലോചന മുടങ്ങിയതിനു പിന്നാലെ, ഡോ. റുവൈസ് മൊബൈൽ ഫോണിൽ ബ്ലോക്ക് ചെയ്തതോടെയാണ് യുവ ഡോക്ടർ ഷഹ്ന ജീവനൊടുക്കിയതെന്ന് പൊലീസ്. റുവൈസിന്റെ കുടുംബം ഭീമമായ…

By :  Editor
Update: 2023-12-08 04:45 GMT

സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കത്തിൽ വിവാഹാലോചന മുടങ്ങിയതിനു പിന്നാലെ, ഡോ. റുവൈസ് മൊബൈൽ ഫോണിൽ ബ്ലോക്ക് ചെയ്തതോടെയാണ് യുവ ഡോക്ടർ ഷഹ്ന ജീവനൊടുക്കിയതെന്ന് പൊലീസ്. റുവൈസിന്റെ കുടുംബം ഭീമമായ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിവാഹാലോചന മുടങ്ങിയത്.

വിവാഹത്തിൽ നിന്നും പിന്‍മാറിയ റുവൈസിന് തിങ്കളാഴ്ച രാവിലെ ഷഹ്ന വാട്സാപ്പില്‍ സന്ദേശം അയച്ചിരുന്നു. മരിക്കാൻ പോകുകയാണെന്നും ഷഹ്ന മെസേജ് അയച്ചിരുന്നു. ഇതിനു പിന്നാലെ റുവൈസ് നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഷഹ്നയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് അന്വേഷണ സംഘം ഇക്കാര്യം കണ്ടെത്തിയത്. റുവൈസിന്റെ ഫോണിൽനിന്ന് ഈ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. അന്നു രാത്രിയാണ് ഷഹ്നയെ അബോധാവസ്ഥയിൽ താമസസ്ഥലത്തു കണ്ടെത്തിയത്.

ഷഹ്ന ജീവനൊടുക്കാൻ പെട്ടെന്നുണ്ടായ പ്രകോപനം ഇതാണോയെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഇതിന്റെ ഭാഗമായി വിദഗ്ധ പരിശോധനയ്ക്കായി റുവൈസിന്‍റെയും ഷഹ്നയുടെയും ഫോണുകള്‍ കൈമാറി. കേസില്‍ റുവൈസിന്‍റെ പിതാവ് ഉള്‍പ്പടെയുള്ളവരെ പ്രതി ചേര്‍ക്കാനും ആലോചനയുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ടതിൽ റുവൈസിന്റെ പിതാവിനും പങ്കുണ്ടെന്ന് ഷഫ്നയുടെ കുടുംബം മൊഴി നൽകിയിരുന്നു

Tags:    

Similar News