ഭാരത് ഇലക്ട്രോണിക്സിൽ ട്രെയിനി/പ്രോജക്ട് എൻജിനീയർ: 57 ഒഴിവ്

ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്സ് ലി​മി​റ്റ​ഡി​ന്റെ വി​ശാ​ഖ​പ​ട്ട​ണം സോ​ഫ്റ്റ്​​വെ​യ​ർ ഡെ​വ​ല​പ്മെ​ന്റ് സെ​ന്റ​റി​ലേ​ക്ക് ട്രെ​യി​നി/​പ്രോ​ജ​ക്ട്/​എ​ൻ​ജി​നീ​യ​ർ​മാ​രെ നി​യ​മി​ക്കു​ന്നു. ട്രെ​യി​നി എ​ൻ​ജി​നീ​യ​ർ ത​സ്തി​ക​യി​ൽ 45 ഒ​ഴി​വു​ക​ളു​ണ്ട് (ജ​ന​റ​ൽ -1, ഇ.​ഡ​ബ്ല്യു.​എ​സ് -5, ഒ.​ബി.​സി -12,…

By :  Editor
Update: 2023-12-15 22:02 GMT

ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്സ് ലി​മി​റ്റ​ഡി​ന്റെ വി​ശാ​ഖ​പ​ട്ട​ണം സോ​ഫ്റ്റ്​​വെ​യ​ർ ഡെ​വ​ല​പ്മെ​ന്റ് സെ​ന്റ​റി​ലേ​ക്ക് ട്രെ​യി​നി/​പ്രോ​ജ​ക്ട്/​എ​ൻ​ജി​നീ​യ​ർ​മാ​രെ നി​യ​മി​ക്കു​ന്നു. ട്രെ​യി​നി എ​ൻ​ജി​നീ​യ​ർ ത​സ്തി​ക​യി​ൽ 45 ഒ​ഴി​വു​ക​ളു​ണ്ട് (ജ​ന​റ​ൽ -1, ഇ.​ഡ​ബ്ല്യു.​എ​സ് -5, ഒ.​ബി.​സി -12, എ​സ്.​സി -6, എ​സ്.​ടി -4). യോ​ഗ്യ​ത: ബി.​ഇ/​ബി.​ടെ​ക് (CSI IS/IT) 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ വി​ജ​യി​ച്ചി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 28 വ​യ​സ്സ്. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം.

പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ, ഒ​ഴി​വു​ക​ൾ: 12. (ജ​ന​റ​ൽ -5, ഇ.​ഡ​ബ്ല്യു.​എ​സ് -1, ഒ.​ബി.​സി -4, എ​സ്.​സി -1, എ​സ്.​ടി -1). യോ​ഗ്യ​ത: ബി.​ഇ/​ബി.​ടെ​ക് (ഇ​ല​ക്ട്രോ​ണി​ക്സ്/​ഇ.​സി/​ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ/​മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്ട്രി​ക്ക​ൽ/​ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ്/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്/​ഐ.​ടി).

55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ വി​ജ​യി​ച്ചി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 32 വ​യ​സ്സ്. നാ​ലു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.bel-india.in വെ​ബ്സൈ​റ്റി​ൽ. ഡി​സം​ബ​ർ 27 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

Tags:    

Similar News