ഖാർ​ഗെയെ പ്രധാനമന്ത്രി സ്ഥാനാർ‌ഥി ആക്കണം'- നിർദ്ദേശിച്ച് മമതയും കെജരിവാളും

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ kharge ഉയർത്തിക്കാട്ടി മുന്നണിയിലെ പാർട്ടികൾ. തൃണമൂൽ അധ്യക്ഷയും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയുമായ…

By :  Editor
Update: 2023-12-19 12:59 GMT

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ kharge ഉയർത്തിക്കാട്ടി മുന്നണിയിലെ പാർട്ടികൾ. തൃണമൂൽ അധ്യക്ഷയും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, എഎപി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ എന്നിവരാണ് നിർദ്ദേശം വച്ചത്. നിർദ്ദേശം വച്ചത് യോ​ഗത്തിൽ പങ്കെടുത്ത എംഡിഎംകെയെ നേതാവ് വൈക്കോ സ്ഥിരീകരിച്ചു.

അതേസമയം ഈ നിർദ്ദേശത്തോടു ഖാർ​ഗെ അനുകൂല നിലപാടല്ല സ്വീകരിച്ചത് എന്നു റിപ്പോട്ടുണ്ട്. ഒറ്റക്കെട്ടായി പോരാടി ഭൂരിപക്ഷം കൊണ്ടു വരാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും മുന്നണിയുടെ ജയത്തിനാണ് പ്രഥമ പരി​ഗണന വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News