രാജി വെച്ച മന്ത്രിമാരുടെ 37 പേഴ്സണൽ സ്റ്റാഫിനും ആജീവനാന്ത പെൻഷനും മറ്റ് ആനുകൂല്യങ്ങളും: സർക്കാരിന് വൻ ബാധ്യത

തിരുവനന്തപുരം: മുന്നണി ധാരണപ്രകാരം രണ്ട് മന്ത്രിമാർ രാജിവെച്ചതോടെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിൽ സർക്കാരിന് വൻ ബാധ്യത. ആന്‍റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നീ മന്ത്രിമാരുടെ സ്റ്റാഫിൽ…

By :  Editor
Update: 2023-12-30 03:52 GMT

തിരുവനന്തപുരം: മുന്നണി ധാരണപ്രകാരം രണ്ട് മന്ത്രിമാർ രാജിവെച്ചതോടെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിൽ സർക്കാരിന് വൻ ബാധ്യത. ആന്‍റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നീ മന്ത്രിമാരുടെ സ്റ്റാഫിൽ രാഷ്ട്രീയ നിയമനം ലഭിച്ച 37 പേർക്കാണ് ആജീവനാന്ത പെൻഷൻ ലഭിക്കുക. 3450 രൂപ മുതൽ ആറായിരം രൂപ വരെയാണ് പെൻഷൻ. കൂടാതെ ഡിഎ ഉൾപ്പടെ മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകും. ഇതിനെല്ലാം പുറെ പുതിയ മന്ത്രിമാരുടെ സ്റ്റാഫിൽ പുതിയതായി എത്തുന്ന സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പടെയുള്ള ബാധ്യത വേറെയും.

ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന ആൻറണി രാജുവിൻറെ സ്റ്റാഫിൽ ആകെയുള്ളത് 21 പേരാണ്. ഇതിൽ ഒരു അഡീഷനൽ സെക്രട്ടറിയും ഒരു ക്ലർക്കും സർക്കാർ സർവ്വീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തി. ശേഷക്കുന്ന 19 പേരും രാഷ്ട്രീയ നിയമനത്തിലൂടെ എത്തിയവരാണ്. 2 അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി, നാലു അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി, ഒരു അഡീഷനൽ പിഎ, ഒരു അസിസ്റ്റൻറ് , നാല് ക്ലർക്ക്, ഓഫീസ് അസിസ്റ്റൻറ് പേർ , രണ്ട് ഡ്രൈവര്‍മാരും ഒരു പാചകക്കാരനും ആന്‍റണി രാജുവിന്‍റെ സ്റ്റാഫിലുണ്ടായിരുന്നു.

Tags:    

Similar News