കോട്ടക്കലിൽ നിയന്ത്രണംവിട്ട ചരക്കുലോറി അപകടത്തിൽ പെട്ടു; ഇടിച്ചു നിന്നത് നിർത്തിയിട്ട കൂറ്റൻ ട്രെയിലറിൽ

മലപ്പുറം: മലപ്പുറം-കോട്ടക്കൽ പാതയിൽ പുത്തൂർ ബൈപ്പാസ് ജങ്ഷനിൽ അപകടപരമ്പര. നിയന്ത്രണം നഷ്ടപ്പെട്ട ചരക്കു ലോറിയാണ് അപകടത്തിൽ പെട്ടത്. നിരവധി വാഹനങ്ങൾ തകർന്നു. ആർക്കും പരിക്കില്ല. ലോറി മുന്നിലുണ്ടായിരുന്ന…

;

By :  Editor
Update: 2024-01-03 06:05 GMT

മലപ്പുറം: മലപ്പുറം-കോട്ടക്കൽ പാതയിൽ പുത്തൂർ ബൈപ്പാസ് ജങ്ഷനിൽ അപകടപരമ്പര. നിയന്ത്രണം നഷ്ടപ്പെട്ട ചരക്കു ലോറിയാണ് അപകടത്തിൽ പെട്ടത്. നിരവധി വാഹനങ്ങൾ തകർന്നു. ആർക്കും പരിക്കില്ല.

ലോറി മുന്നിലുണ്ടായിരുന്ന കാറിനെ ഇടിച്ചു തെറിപ്പിച്ചു. നിർത്തിയിട്ട കൂറ്റൻ ട്രെയിലറിൽ ഇടിച്ചു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. പുത്തൂർ ഇറക്കത്തിൽ ലോറിക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു.

Tags:    

Similar News