അമേരിക്കന്‍ നിര്‍മിത എസ് യുവികള്‍ക്ക് വന്‍ വിലവര്‍ധന
ഫ്രാങ്ക്‌ഫോര്‍ട്ട്: അമേരിക്കന്‍ നിര്‍മിത എസ് യു വികള്‍ക്ക് ചൈനയില്‍ വന്‍ വിലവര്‍ധനവെന്ന് കാര്‍ നിര്‍മാതാക്കളായ ബി എം ഡബ്യു. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ 40 ശതമാനം നികുതി…
By : Editor
Update: 2018-07-10 02:18 GMT
ഫ്രാങ്ക്‌ഫോര്‍ട്ട്: അമേരിക്കന്‍ നിര്‍മിത എസ് യു വികള്‍ക്ക് ചൈനയില്‍ വന്‍ വിലവര്‍ധനവെന്ന് കാര്‍ നിര്‍മാതാക്കളായ ബി എം ഡബ്യു. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ 40 ശതമാനം നികുതി വര്‍ധിപ്പിച്ച ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്നാണ് അമേരിക്കന്‍ നിര്‍മിത കാറുകള്‍ക്ക് ചൈനയില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുകയും അതുവഴി കാറുകള്‍ക്ക് വില വര്‍ധിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സൗത്ത് കാലിഫോര്‍ണിയയിലെ സ്പര്‍ധന്‍ ബര്‍ഗിലാണ് ബി എം ഡബ്ല്യു എസ് യു വി മോഡലുകള്‍ അധികവും പണി കഴിപ്പിക്കുന്നത്. പതിനായിരത്തോളം സ്പര്‍ധന്‍ ബര്‍ഗില്‍ നിന്നും 140 രാജ്യങ്ങളിലേക്കാണ് കമ്പനി കാറുകള്‍ കയറ്റുമതി ചെയ്യുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണ് ബി എം ഡബ്ല്യു.