അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസ്; മുഖ്യപത്രി സവാദുമായി ബന്ധമുള്ളവരെ നാളെ ഇഡി ചോദ്യം ചെയ്യും
എറണാകുളം: പ്രവാചക നിന്ദയും മതനിന്ദയും ആരോപിച്ച് അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപത്രി സവാദിന്റെ 13 വർഷത്തെ ഒളിവുജീവിതത്തിന്റെ ചുരുളഴിക്കാൻ എൻഐഎ. സവാദിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ…
എറണാകുളം: പ്രവാചക നിന്ദയും മതനിന്ദയും ആരോപിച്ച് അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപത്രി സവാദിന്റെ 13 വർഷത്തെ ഒളിവുജീവിതത്തിന്റെ ചുരുളഴിക്കാൻ എൻഐഎ. സവാദിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി ഇയാളുടെ ബന്ധുക്കളെയും വിവാഹം നടന്ന പള്ളി ഭാരവാഹികളെയും ചോദ്യം ചെയ്യും.
കൊച്ചിയിലെ എൻഐഎ ഓഫീസിൽ നാളെയാണ് സവാദിന്റെ ഭാര്യ, ഭാര്യാപിതാവ്, സവാദിന്റെ വിവാഹം നടത്തിക്കൊടുത്ത തിരുനാട്ടിലെ പള്ളിഭാരവാഹികൾ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 13 വർഷം അന്വേഷണ സംഘത്തിന്റെ കണ്ണ് വെട്ടിച്ച് നടക്കാൻ സവാദിന് വലിയ തോതിലുള്ള സഹായം ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
8 വർഷമാണ് കണ്ണൂരിൽ മാത്രം സവാദ് ഒളിവിൽ കഴിഞ്ഞിരുന്നത്. എസ്ഡിപിഐയുടെ സഹായത്തോടെയാണ് വളപട്ടണം, ഇരിട്ടി, മട്ടന്നൂർ എന്നിവിടങ്ങളിൽ സവാദ് വാടകവീടുകൾ സംഘടിപ്പിച്ചിരുന്നത്. മട്ടന്നൂരിൽ ഷാജഹാൻ എന്ന പേരിൽ ഒളിവിൽ കഴിയവെ ആശാരിപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്