രൺജീത് ശ്രീനിവാസ് വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്ക് ഭീഷണി; എസ്ഡിപിഐ പഞ്ചായത്തംഗം ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

രൺജീത് ശ്രീനിവാസ് വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത കേസിൽ നാലു പേർ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നസീർ…

By :  Editor
Update: 2024-02-01 09:51 GMT

രൺജീത് ശ്രീനിവാസ് വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത കേസിൽ നാലു പേർ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നസീർ മോൻ(42), തിരുവനന്തപുരം മംഗലപുരം സക്കീർ മൻസിലിൽ റാഫി(38), മണ്ണഞ്ചേരി പഞ്ചായത്തിലെ എസ്ഡിപിഐ അംഗം ആലപ്പുഴ തേവരംശേരിയിൽ നവാസ് നൈന (42), അമ്പലപ്പുഴ വണ്ടാനം പുതുവൽ വീട്ടിൽ ഷാജഹാൻ(36) എന്നിവരാണ് അറസ്റ്റിലായത്. രാവിലെ തന്നെ അറസ്റ്റിലായ നസീറിനെ റിമാൻഡ് ചെയ്തു.

സമൂഹ മാധ്യമങ്ങളിൽ മത, സാമുദായിക, രാഷ്ട്രീയ വിദ്വേഷം ഉളവാക്കുന്ന തരത്തിലും, കലാപം ഉണ്ടാക്കുന്ന തരത്തിലുമുള്ള ചിത്രങ്ങളും പ്രസ്താവനകളും പോസ്റ്റു ചെയ്തെന്ന കേസിൽ 13 ഓളം പേർക്കെതിരെ അന്വേഷണം നടത്തിയതിൽ ജില്ലയിൽ 5 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. നാലു കേസുകളിലെ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. കേസ്സുകളുടെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജീത് ശ്രീനിവാസിനെ (45) 2021 ഡിസംബർ 19ന് ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലാണു വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടുഘട്ടമായി അന്വേഷിച്ച കേസിലെ ആദ്യഘട്ട കുറ്റപത്രത്തിൽ ഉൾപ്പെട്ട 15 പ്രതികളുടെ ശിക്ഷയാണു പ്രഖ്യാപിച്ചത്. പ്രധാന പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരടക്കം മുപ്പതോളം പ്രതികളുള്ള രണ്ടാം കുറ്റപത്രം ഉടൻ സമർപ്പിക്കും.
Tags:    

Similar News