വഴിയരികില്‍ പാര്‍ക്ക് ചെയ്ത കാറിൽ യുവാവ് മരിച്ചനിലയില്‍; അന്വേഷണം
കോട്ടയം: ഏറ്റുമാനൂര്‍ പാറമ്പുഴയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പേരൂര്‍ പായിക്കാട് മാധവ് വില്ലയില്‍ രതീഷ് (44) ആണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. പാറമ്പുഴ കുഴിയാലിപ്പടി ഷാപ്പിനു സമീപം…
;By : Editor
Update: 2024-02-04 22:47 GMT
കോട്ടയം: ഏറ്റുമാനൂര്‍ പാറമ്പുഴയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പേരൂര്‍ പായിക്കാട് മാധവ് വില്ലയില്‍ രതീഷ് (44) ആണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു.
പാറമ്പുഴ കുഴിയാലിപ്പടി ഷാപ്പിനു സമീപം പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ 11.30 മുതല്‍ കാര്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായി കണ്ടതായി നാട്ടുകാര്‍ പറയുന്നു. രാത്രി സംശയം തോന്നി നാട്ടുകാര്‍ നോക്കിയപ്പോഴാണ് കാറിനുള്ളില്‍ യുവാവിനെ കണ്ടത്. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.