ചെന്നൈ പെട്രോളിയം കോർപറേഷനിൽ 73 ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചെന്നൈ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (സി.പി.സി.എൽ) ഇനി പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ആകെ 73 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകൾ…
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചെന്നൈ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (സി.പി.സി.എൽ) ഇനി പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ആകെ 73 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ:
ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ്-ട്രെയിനി-പ്രൊഡക്ഷൻ, ഒഴിവുകൾ 9, മെക്കാനിക്കൽ 5, ഇലക്ട്രിക്കൽ 5, ഇൻസ്ട്രുമെന്റേഷൻ 2.
ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ് -ട്രെയിനി 3, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് -ട്രെയിനി 2.
ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് -പ്രൊഡക്ഷൻ 23, മെക്കാനിക്കൽ 7, ഇലക്ട്രിക്കൽ 5, ഇൻസ്ട്രുമെന്റേഷൻ 3, പി ആൻഡ് യു മെക്കാനിക്കൽ 2, പി ആൻഡ് യു ഇലക്ട്രിക്കൽ 2; ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (എഫ് ആൻഡ് എസ്) 5.
ഒഴിവുകളിൽ എസ്.സി/എസ്.ടി, ഒ.ബി.സി, ഇ.ഡബ്ല്യു.എസ്, പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് സംവരണമുണ്ട്. ട്രെയിനികൾക്ക് പരിശീലനകാലം പ്രതിമാസം 44,000 രൂപ സ്റ്റൈപൻഡ് അനുവദിക്കും. പരിശീലനം പൂർത്തിയാക്കുന്നവരെ 25,000-1,05000 രൂപ ശമ്പളനിരക്കിൽ നിയമിക്കുന്നതാണ്.
യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ അടക്കമുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം www.cpcl.comൽനനിന്ന് ഡൗൺലോഡ് ചെയ്യാം.
അപേക്ഷാഫീസ് 500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്തഭടന്മാർ/വനിതകൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
സെലക്ഷനായുള്ള ഓൺലൈൻ ടെസ്റ്റ് മാർച്ച് 10ന് ചെന്നൈയിൽ നടത്തും.
അഡ്മിറ്റ് കാർഡ് മാർച്ച് നാലിന് ഡൗൺലോഡ് ചെയ്യാം. ട്രെയിനി ഒഴികെയുള്ള തസ്തികകൾക്ക് 1-3 വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഫിസിക്കൽ ടെസ്റ്റും കായികക്ഷമതാ പരീക്ഷയും ഉണ്ടാകും.