വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ പാമ്പുകടിയേറ്റു; മലപ്പുറത്ത് ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു
കൊണ്ടോട്ടി: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂതയിൽ സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമറാണ്…
;കൊണ്ടോട്ടി: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂതയിൽ സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമറാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉമറിനു പാമ്പുകടിയേറ്റത്.
കൊണ്ടോട്ടി പുളിക്കലിലുള്ള മാതാവ് ജംഷിയയുടെ വീട്ടിൽവച്ചാണ് അപകമുണ്ടായത്. കുട്ടിയുടെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് പാമ്പുകടിയേറ്റതായി സംശയം ഉയർന്നത്. ഉടൻതന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം വീട്ടുകാർക്കു വിട്ടുകൊടുക്കും.