മദ്രസ പൊളിച്ചതിനെ തുടർന്നുള്ള കലാപത്തിൽ റോഹിംഗ്യൻ ഭീകരർക്കും പങ്കുള്ളതായി സൂചന ; അറസ്റ്റിലായത് 100 ഓളം പേർ

ഹൽദ്‌വാനി ; മദ്രസ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ, നടന്ന കലാപത്തിൽ റോഹിംഗ്യൻ ഭീകരർക്ക് പങ്കുള്ളതായി സൂചന . തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തിയ അക്രമത്തിൽ ആറ് പേർ…

By :  Editor
Update: 2024-02-12 05:53 GMT

ഹൽദ്‌വാനി ; മദ്രസ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ, നടന്ന കലാപത്തിൽ റോഹിംഗ്യൻ ഭീകരർക്ക് പങ്കുള്ളതായി സൂചന . തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തിയ അക്രമത്തിൽ ആറ് പേർ മരിച്ചു. നൂറിലധികം പോലീസുകാർ ഉൾപ്പെടെ 300-ലധികം പേർക്ക് പരിക്കേറ്റു. അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ 2 പേർ മുൻ കൗൺസിലർമാരും 2 പേർ സമാജ്‌വാദി പാർട്ടിയുമായി ബന്ധമുള്ള നേതാക്കളുമാണ്.

അര ഡസൻ അക്രമികളെ രാത്രി വൈകി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ കസ്റ്റഡിയിലുള്ള പ്രതികളുടെ എണ്ണം 100 ആയി ഉയർന്നു. ഇതിനു പിന്നാലെയാണ് ഹൽദ്‌വാനി അക്രമത്തിൽ റോഹിംഗ്യൻ ഭീകരരുടെയും , അനധികൃത ബംഗ്ലാദേശികളുടെയും പങ്കും പോലീസ് അന്വേഷിക്കുന്നത് .

അയ്യായിരത്തോളം റോഹിംഗ്യൻ മുസ്ലീങ്ങളും ബംഗ്ലാദേശികളും പുറത്തുനിന്നുള്ളവരുമാണ് ബൻഭൂൽപുരയിൽ താമസിക്കുന്നത്. അക്രമം നടന്ന ദിവസം, റോഹിംഗ്യൻ ജനസംഖ്യയുള്ള ബൻഭൂൽപുരയുടെ പ്രാന്തപ്രദേശത്തുള്ള റെയിൽവേ ലൈനിനു ചുറ്റുമുള്ള ചേരികളിൽ അക്രമികളുടെ കൂട്ടത്തിൽ ചിലരെ കണ്ടതായി പോലീസിന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് പോലീസ് ജാഗ്രതയിലാണ്.നിലവിൽ ബൻഭൂൽപുര മേഖലയിൽ കർഫ്യൂ ഇപ്പോഴും തുടരുകയാണ്. പോലീസ് സംഘം തുടർച്ചയായി പട്രോളിംഗ് നടത്തുന്നുണ്ട്.

Tags:    

Similar News