മലപ്പുറം കാളികാവ് ചിങ്കക്കല്ലില്‍ കാട്ടാനക്കുട്ടിയെ കൊന്നുതിന്ന് കടുവ; ഒരു മാസത്തിനുള്ളില്‍ കടുവ കൊന്നത് രണ്ട് ആനകളെ !
കാളികാവ്( മലപ്പുറം): ചോക്കാട് ചിങ്കക്കല്ല് മലവാരത്തില്‍, എട്ടുമാസം പ്രായംതോന്നിക്കുന്ന ആനക്കുട്ടിയെ കടുവ പിടിച്ചു. മൂന്നുദിവസം മുന്‍പാണ് കാട്ടാനക്കുട്ടിയെ കടുവ ആക്രമിച്ചത്. കാട്ടാനക്കുട്ടിയുടെ ഒരു കാലിന്റെ ഭാഗം കടുവ…
;കാളികാവ്( മലപ്പുറം): ചോക്കാട് ചിങ്കക്കല്ല് മലവാരത്തില്‍, എട്ടുമാസം പ്രായംതോന്നിക്കുന്ന ആനക്കുട്ടിയെ കടുവ പിടിച്ചു. മൂന്നുദിവസം മുന്‍പാണ് കാട്ടാനക്കുട്ടിയെ കടുവ ആക്രമിച്ചത്. കാട്ടാനക്കുട്ടിയുടെ ഒരു കാലിന്റെ ഭാഗം കടുവ പൂര്‍ണമായും ഭക്ഷിച്ചിട്ടുണ്ട്. ചിങ്കക്കല്ലില്‍ ആദിവാസികളാണ് ചെരിഞ്ഞ ആനക്കുട്ടിയെ കണ്ടത്.
ആനക്കുട്ടിയുടെ അവശേഷിക്കുന്ന ശരീരഭാഗം സംസ്‌കരിച്ചിട്ടില്ല. ജഡം അഴുകിത്തുടങ്ങുമ്പോള്‍ കടുവ ഭക്ഷിക്കാനെത്തുമെന്നാണ് നിഗമനം. സംസ്‌കരിച്ചാല്‍ കടുവ പെട്ടെന്നുതന്നെ ഇരയ്ക്കായി മറ്റു ജീവികളെ വേട്ടയാടാനുള്ള സാധ്യതയും ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ജനുവരി അവസാനം ചിങ്കക്കല്ല് മലവാരത്തോടുചേര്‍ന്നുള്ള ചെങ്കോട് മലവാരത്തില്‍ കൊമ്പനെ കടുവ അടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയിരുന്നു.