അയോധ്യ രാമക്ഷേത്ര സന്ദർശനത്തിന് കോഴിക്കോട്ടുകാരടങ്ങുന്ന മലയാളികൾ സഞ്ചരിച്ച ആസ്ത സ്പെഷൽ ട്രെയിനിനുനേരെ കല്ലേറ്

അയോധ്യ രാമക്ഷേത്ര സന്ദർശനത്തിന് കോഴിക്കോട്ടുകാരടങ്ങുന്ന മലയാളികൾ സഞ്ചരിച്ച ആസ്ത സ്പെഷൽ ട്രെയിനിനുനേരെ കല്ലേറ്. അയോധ്യക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണു സംഭവം. ഉത്തർപ്രദേശ് പ്രയാഗ് രാജ് സെന്റർ റെയിൽവേ…

By :  Editor
Update: 2024-02-26 10:46 GMT

അയോധ്യ രാമക്ഷേത്ര സന്ദർശനത്തിന് കോഴിക്കോട്ടുകാരടങ്ങുന്ന മലയാളികൾ സഞ്ചരിച്ച ആസ്ത സ്പെഷൽ ട്രെയിനിനുനേരെ കല്ലേറ്. അയോധ്യക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണു സംഭവം. ഉത്തർപ്രദേശ് പ്രയാഗ് രാജ് സെന്റർ റെയിൽവേ സ്റ്റേഷനിൽനിന്നു ട്രെയിൻ യാത്ര തുടങ്ങി ഏതാനും മിനിറ്റുകൾ പിന്നിട്ടു കഴിഞ്ഞപ്പോഴാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. കല്ലേറിഞ്ഞത് പ്രായം കുറഞ്ഞ കുട്ടിയാണെന്നു പലരും കണ്ടിട്ടുണ്ട്.

യാത്രക്കാരായ ബിജെപി സംസ്ഥാന സമിതി അംഗം സതീഷ് പാറന്നൂർ, ബിജെപി ജില്ലാ കമ്മിറ്റിയംഗം അഴകത്ത് സോമൻ നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് ആഗ്ര നോർത്ത് സെന്റർ റെയിൽവേ ഉദ്യോഗസ്ഥർ ബോഗിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. 22നാണ് സംഘം കേരളത്തിൽനിന്നു യാത്ര തുടങ്ങിയത്. ട്രെയിൻ 28ന് കേരളത്തിലെത്തും.

Tags:    

Similar News