കോഴിക്കോട് ജനവാസ മേഖലയില്‍ കാട്ടുപോത്ത്, നിരീക്ഷിച്ച് വനം വകുപ്പ്

കോഴിക്കോട്: കൂരാച്ചുണ്ടില്‍ ജനവാസ മേഖലയില്‍ കാട്ടു പോത്തിറങ്ങി. പെരുവണ്ണാമുഴി വന മേഖലയില്‍ നിന്നു വന്നതാണെന്നാണ് നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കൂരാച്ചുണ്ട് അങ്ങാടിക്കു സമീപം ചാലിടമെന്ന സ്ഥലത്താണ്…

By :  Editor
Update: 2024-03-03 22:40 GMT

കോഴിക്കോട്: കൂരാച്ചുണ്ടില്‍ ജനവാസ മേഖലയില്‍ കാട്ടു പോത്തിറങ്ങി. പെരുവണ്ണാമുഴി വന മേഖലയില്‍ നിന്നു വന്നതാണെന്നാണ് നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

കൂരാച്ചുണ്ട് അങ്ങാടിക്കു സമീപം ചാലിടമെന്ന സ്ഥലത്താണ് കാട്ടുപോത്തിന്റെ വിഹാരം. ഇന്നലെ വൈകീട്ടു തന്നെ കാട്ടുപോത്തിനെ പ്രദേശത്ത് കണ്ടിരുന്നു. ഇന്ന് പുലര്‍ച്ചെ ഇതിനെ റോഡിലും കണ്ടു. നാട്ടുകാര്‍ തിരച്ചിലിനിറങ്ങിയതോടെ സമീപത്തുള്ള ഒരു വീടിന്റെ വളപ്പിലാണ് പിന്നീടു കാട്ടുപോത്തിനെ കണ്ടെത്തിയത്. ആള്‍ താമസമില്ലാത്ത വീടാണിത്.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഈ വീടിന്റെ ഗെയ്റ്റ് അടച്ചു. നിലവില്‍ വീടിന്റെ പരിസരത്തു തന്നെ കാട്ടുപോത്ത് നിലയുറപ്പിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനെ നിരീക്ഷിക്കുന്നുണ്ട്. കാട്ടിലേക്ക് തുരത്താനുള്ള വഴികളും അധികൃതര്‍ തേടുന്നു.

Tags:    

Similar News