അശ്ലീല ഉള്ളടക്കം; മലയാളത്തിലെ 'യെസ്മ' ഉൾപ്പടെ 18 OTT ആപ്പുകൾ കേന്ദ്രം നിരോധിച്ചു

ദില്ലി: അശ്ലീല ഉള്ളടക്കത്തിന്റെ പേരിൽ ഒടിടി ആപ്പുകൾക്കും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകൾക്കും നിരോധനമേർപ്പെടുത്തി കേന്ദ്ര സർക്കാര്‍. മലയാളം ഒടിടി ആപ്പായ യെസ്മ (yessma) ഉള്‍പ്പടെ 18 പ്ലാറ്റ്‌ഫോമുകളാണ്…

By :  Editor
Update: 2024-03-14 04:14 GMT

ദില്ലി: അശ്ലീല ഉള്ളടക്കത്തിന്റെ പേരിൽ ഒടിടി ആപ്പുകൾക്കും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകൾക്കും നിരോധനമേർപ്പെടുത്തി കേന്ദ്ര സർക്കാര്‍. മലയാളം ഒടിടി ആപ്പായ യെസ്മ (yessma) ഉള്‍പ്പടെ 18 പ്ലാറ്റ്‌ഫോമുകളാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത്.

ഒടിടിക്ക് പുറമെ 19 വെബ്‌സൈറ്റുകള്‍, 10 ആപ്പുകള്‍ 57 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും നിരോധിച്ചു. സിനിമകളും ഹ്രസ്വചിത്രങ്ങളുമാണ് ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ സ്ട്രീം ചെയ്യുന്നത്. നിരോധിച്ച പത്ത് ആപ്പുകളില്‍ ഏഴ് എണ്ണം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും 3 എണ്ണം ആപ്പിള്‍ ആപ്പ്‌സ്റ്റോറില്‍ നിന്നുമാണ് നിരോധിച്ചത്.

2000 ലെ ഐ ടി നിയമത്തിലെ സെക്ഷന്‍ 67, 67എ, ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷന്‍ 292, 1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുടെ ലഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നിരോധിക്കപ്പെട്ട ആപ്പുകള്‍ ഇവ- ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട്ട് അഡ്ഡ, ട്രൈ ഫ്‌ളിക്‌സ്, എക്‌സ് പ്രൈം, നിയോണ്‍ എക്‌സ് വിഐപി, ബേഷരംസ്, ഹണ്ടേഴ്‌സ്, റാബിറ്റ്, എക്‌സ്ട്രാ മൂഡ്, ന്യൂഫ്‌ളിക്‌സ്, മൂഡ്എക്‌സ്, മോജ് ഫ്ളിക്‌സ്, ഹോട്ട് ഷോട്ട്‌സ് വിഐപി, ഫുജി, ചിക്കൂഫ്‌ളിക്‌സ്, പ്രൈം പ്ലേ.

Tags:    

Similar News