ബിജെപി നേതാക്കളെ വധിക്കാൻ സിദ്ധിഖ് കാപ്പൻ നിർദ്ദേശം നൽകി; കാപ്പൻ പിഎഫ്‌ഐയുടെ തിങ്ക് ടാങ്കെന്ന് എൻഐഎ

ബിജെപി നേതാക്കളെ വധിക്കാൻ സിദ്ധിഖ് കാപ്പൻ നിർദ്ദേശം നൽകിയതായി എൻഐഎ. പിഎഫ്ഐ ഭീകരരായ അൻസാദ് ബദറുദിൻ, ഫിറോസ് ഖാൻ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. 2020…

By :  Editor
Update: 2024-03-20 02:21 GMT

ബിജെപി നേതാക്കളെ വധിക്കാൻ സിദ്ധിഖ് കാപ്പൻ നിർദ്ദേശം നൽകിയതായി എൻഐഎ. പിഎഫ്ഐ ഭീകരരായ അൻസാദ് ബദറുദിൻ, ഫിറോസ് ഖാൻ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

2020 സെപ്തംബറിൽ മഞ്ചേരി ഗ്രീൻവാലി അക്കാദമിയിൽ സംഘടിപ്പിച്ച തീവ്രവാദ ക്യാംപിലാണ് കാപ്പന്റെ ആഹ്വാനമുണ്ടായതെന്ന് പ്രതികൾ മൊഴി നൽകി. കാപ്പനുമായി ഡൽഹിയിൽ ഒന്നിച്ച് താമസിച്ചതായും ഭീകരർ സമ്മതിച്ചു.

ഡൽഹി കലാപം, ഹത്രാസ് ഗൂഢാലോചന എന്നി കേസുകളിലാണ് അൻസാദ് ബദറുദിനെയും ഫിറോസ് ഖാനെയും എൻഐഎ അറസ്റ്റ് ചെയ്തത്. ഡൽഹി കലാപത്തിന്റെ ആദ്യദിനങ്ങളിൽ പിഎഫ്‌ഐ ഭീകരരുടെ നേതൃത്വത്തിൽ ഹൈന്ദവ കുടുംബങ്ങൾക്കെതിരെ വ്യാപകമായ അതിക്രമം നടന്നിരുന്നു. ഇതിനെ പ്രതിരോധിക്കാൻ കടന്ന് വന്നത് ബിജെപി നേതാക്കളായ കപിൽ മിശ്ര, പർവേഷ് വർമ്മ ഉൾപ്പടെയുള്ള സംഘമായിരുന്നു. ഇവരെ വധിക്കാനായിരുന്നു പിഎഫ്ഐ ഹിറ്റ് സക്വാഡിന് കാപ്പൻ നിർദ്ദേശം നൽകിയത്.

Full View

പിഎഫ്‌ഐയുടെ തിങ്ക് ടാങ്കാണ് സിദ്ധിഖ് കാപ്പനെന്ന് എൻഐഎ കണ്ടെത്തി. കൂടാതെ പിഎഫ്‌ഐയുടെ ഹിറ്റ് സ്‌ക്വാഡിന് ഇയാൾ ക്ലാസുകൾ എടുത്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. മാദ്ധ്യമ പ്രവർത്തകനെന്ന ഇളവിൽ സുപ്രീം കോടതിയിൽ നിന്നു ജാമ്യമെടുത്ത കാപ്പൻ പിഎഫ്ഐ ടെറർ ഗ്യാങ് അംഗമാണെന്ന യുപി പൊലീസിന്റെ കുറ്റപത്രം ശരിവയ്‌ക്കുന്ന വിവരങ്ങളാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്.

Tags:    

Similar News