വീട്ടുകാര്‍ നോമ്പു തുറയ്ക്ക് പോയി, വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച 22 പവന്‍ സ്വര്‍ണ്ണം മോഷണം പോയി

കാസര്‍കോട്: കാസര്‍കോട് ശാന്തിപ്പള്ളത്ത് വീട്ടുകാര്‍ നോമ്പു തുറയ്ക്ക് പോയ സമയത്ത് വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച. വീട്ടുകാര്‍ കുടുബസമേതം ബന്ധു വീട്ടില്‍ നോമ്പു തുറയ്ക്ക് പോയ…

By :  Editor
Update: 2024-03-26 23:05 GMT

കാസര്‍കോട്: കാസര്‍കോട് ശാന്തിപ്പള്ളത്ത് വീട്ടുകാര്‍ നോമ്പു തുറയ്ക്ക് പോയ സമയത്ത് വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച. വീട്ടുകാര്‍ കുടുബസമേതം ബന്ധു വീട്ടില്‍ നോമ്പു തുറയ്ക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നത്. സംഭവത്തില്‍ വീട്ടില്‍ നിന്നും 22 പവന്‍ സ്വര്‍ണ്ണം മോഷണം പോയി.

പ്രവാസിയായ ശാന്തിപ്പള്ളത്തെ സുബൈറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത. വീടിന്റെ വാതില്‍ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ 22 പവന്‍ സ്വര്‍ണാഭരണങ്ങളും യുഎഇ ദിര്‍ഹവും അപഹരിച്ചു.

കഴിഞ്ഞ ദിവസം സുബൈര്‍ കുടുബസമേതം സഹോദരന്റെ വീട്ടില്‍ നോമ്പു തുറയ്ക്ക് പോയിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

Thanal Home Nursing -Vadakara -Kozhikode

Full View

അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവുമാണ് കവര്‍ന്നത്. പെരുന്നാള്‍ ആഘോഷത്തിന് നാട്ടിലെത്തിയതായിരുന്നു പ്രവാസിയായ സുബൈര്‍. കുമ്പള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സുബൈറും കുടുംബവും വീട്ടില്‍ ഇല്ലെന്നു വ്യക്തമായി അറിയാവുന്ന ആരെങ്കിലുമായിരിക്കും കവര്‍ച്ചക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

Tags:    

Similar News