മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു ; പ്രകോപന കാരണം പ്രണയപ്പക ?

ഗവ. ജനറൽ ആശുപത്രിയിൽ യുവതിയെ യുവാവ് കുത്തിക്കൊന്നു. നിരപ്പ് സ്വദേശി സിംന ഷക്കീർ (32) ആണു കുത്തേറ്റു മരിച്ചത്. സംഭവത്തിൽ പുന്നമറ്റം സ്വദേശി ഷാഹുൽ അലി (37)…

;

By :  Editor
Update: 2024-03-31 06:51 GMT

ഗവ. ജനറൽ ആശുപത്രിയിൽ യുവതിയെ യുവാവ് കുത്തിക്കൊന്നു. നിരപ്പ് സ്വദേശി സിംന ഷക്കീർ (32) ആണു കുത്തേറ്റു മരിച്ചത്. സംഭവത്തിൽ പുന്നമറ്റം സ്വദേശി ഷാഹുൽ അലി (37) അറസ്റ്റിലായി. ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവ് ഷക്കീറിനു ഭക്ഷണവുമായി എത്തിയതായിരുന്നു സിംന. പ്രണയബന്ധത്തിലെ തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് സൂചിപ്പിച്ചു.

വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു കൊലപാതകം. സിംന ആശുപത്രിയിലെത്തിയ സമയത്തു ഷാഹുൽ അലി അവിടെയെത്തി സംസാരിക്കുകയായിരുന്നു. അതിനിടെ കയ്യിലുള്ള കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലടക്കം കുത്തി. ഗുരുതരമായ രക്തസ്രാവമുണ്ടായാണു സിംന മരിച്ചത്.

ഇരുവരും വിവാഹിതരാണ്. നേരത്തെ അയൽവാസികളായിരുന്നു ഇരുവരുമെന്നാണ് വിവരം. കൊലപതകത്തിനു പിന്നാലെ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഷാഹുലിനെ ദൃക്സാക്ഷികൾ പിടികൂടുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു

Tags:    

Similar News