കഞ്ചാവുമായി ബംഗാൾ സ്വദേശി മഞ്ചേരി എക്സൈസിന്റെ പിടിയിൽ
മഞ്ചേരി: രണ്ടുകിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി മഞ്ചേരി എക്സൈസിന്റെ പിടിയിൽ. പഞ്ചിമ ബംഗാൾ സ്വദേശി ജലാലുദ്ദീൻ ശൈഖാണ് (51) പിടിയിലായത്. എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്ക്വാഡും മഞ്ചേരി…
മഞ്ചേരി: രണ്ടുകിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി മഞ്ചേരി എക്സൈസിന്റെ പിടിയിൽ. പഞ്ചിമ ബംഗാൾ സ്വദേശി ജലാലുദ്ദീൻ ശൈഖാണ് (51) പിടിയിലായത്. എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്ക്വാഡും മഞ്ചേരി എക്സൈസ് റേഞ്ച് ഓഫിസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ നെല്ലിപ്പറമ്പിൽനിന്നാണ് ഇയാളെ പിടികൂടിയത്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ സ്പെഷൽ ഡ്രൈവിന്റെ ഭാഗമാണിത്. ബംഗാളിൽനിന്ന് സ്ഥിരമായി ലഹരിവസ്തുക്കൾ കേരളത്തിലെത്തിച്ചു വിൽപന നടത്തുന്നവരിൽ പ്രധാന കണ്ണിയാണ് പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഉത്തര മേഖല എക്സൈസ് കമീഷണർ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എച്ച്. വിനു, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.എം. ശിവപ്രകാശ്, സിവിൽ എക്സൈസ് ഓഫിസർമാരായ രാജൻ നെല്ലിയായി, ജിഷിൽ നായർ, ടി. ശ്രീജിത്ത്, സച്ചിൻ ദാസ്, അഖിൽദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.
മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് സ്പെഷൽ സബ് ജയിലിലേക്ക് അയച്ചു.