ബക്കറ്റിന്റെ മൂടിയെടുക്കാൻ കിണറ്റിലിറങ്ങി; യുവാവ് ശ്വാസംമുട്ടി മരിച്ചു

പോത്തൻകോട്: ബക്കറ്റിന്റെ മൂടിയെടുക്കാനായി കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. അണ്ടൂർക്കോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം അൻസർ മൻസിലിൽ അൻസർ (31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്…

By :  Editor
Update: 2024-04-05 00:10 GMT

പോത്തൻകോട്: ബക്കറ്റിന്റെ മൂടിയെടുക്കാനായി കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. അണ്ടൂർക്കോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം അൻസർ മൻസിലിൽ അൻസർ (31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 നാണ് സംഭവം. 65 അടിയോളം താഴ്ചയുള്ള കിണറ്റിൽ 4 തൊടി എത്തുമ്പോഴേക്കും ശുദ്ധവായു കിട്ടാതെ അൻസർ കുഴഞ്ഞ് വീഴുകയായിരുന്നു. ഭാര്യ സുറുമിയുടെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തി. വിവരം അറിഞ്ഞ് കഴക്കൂട്ടത്തു നിന്നും അഗ്നിരക്ഷാ സേനയെത്തി. 2 മണിക്കൂർ കഠിന പരിശ്രമത്തിലാണ് അൻസറിനെ പുറത്തെടുത്തത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

3 സെന്റ് നിറഞ്ഞു നിൽക്കുന്ന വീടിന്റെ പിന്നിലാണ് കിണർ. സ്റ്റേഷൻ മാസ്റ്റർ ഗോപകുമാർ, അസി.സ്റ്റേഷൻമാസ്റ്റർ ജി.കെ ബൈജു, ഫയർമാൻമാരായ സുബാഷ് , ഷൈൻബോസ്, അരുൺ, ശ്രീജിത്ത്, ഡ്രൈവർ വിപിൻ, ഹോംഗാർഡ് സുരേഷ്കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Tags:    

Similar News