കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് വ്യാപക റെയ്ഡ്; 7 പേർ അറസ്റ്റിൽ, 3 നവജാത ശിശുക്കളെ രക്ഷിച്ചു

ന്യൂഡൽഹി∙ കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ടുള്ള സിബിഐ റെയ്ഡില്‍ ഡൽഹിയിൽ 7 പേര്‍ അറസ്റ്റില്‍. ഡൽഹിയിലെ ഏഴ് സ്ഥലങ്ങളിലായാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്താനായെന്ന് സിബിഐ അറിയിച്ചു. കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിന്റെ…

;

By :  Editor
Update: 2024-04-06 09:48 GMT

ന്യൂഡൽഹി∙ കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ടുള്ള സിബിഐ റെയ്ഡില്‍ ഡൽഹിയിൽ 7 പേര്‍ അറസ്റ്റില്‍. ഡൽഹിയിലെ ഏഴ് സ്ഥലങ്ങളിലായാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്താനായെന്ന് സിബിഐ അറിയിച്ചു. കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സമൂഹ മാധ്യമങ്ങൾ കേന്ദ്രീകരിച്ചാണ് കുട്ടിക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നത് എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സമൂഹ മാധ്യമങ്ങള്‍ വഴി ആവശ്യക്കാരെന്നു പറഞ്ഞാണ് സിബിഐ സംഘം റാക്കറ്റുകളെ സമീപിച്ചത്. ഒരു നവജാത ശിശുവിനായി 4 മുതല്‍ 6 ലക്ഷം രൂപ വരെയാണ് ഇവർ വാങ്ങുന്നത്. നവജാത ശിശുക്കളെ വാങ്ങി മറിച്ചുവിൽക്കുകയാണ് ഇവർ ചെയ്തുവരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ കൂടുതൽ‌ അറസ്റ്റുണ്ടാകുമെന്നാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ മാസം മാത്രം പത്ത് കുട്ടികളെയാണ് ഇവർ വിറ്റത്.

Tags:    

Similar News