ഞെട്ടിവിറച്ച് തായ്‌വാൻ; നേരം ഇരുട്ടി വെളുക്കുന്നതിനിടെ എൺപതിലധികം ഭൂചലനങ്ങൾ

തായ്വാന്‍ തലസ്ഥാനത്ത് തുടര്‍ച്ചയായി വന്‍ ഭൂചലനങ്ങള്‍. ഇന്നലെ വൈകീട്ടു മുതല്‍ ഇന്നു പുലര്‍ച്ചെ വരെ ഭൂചലനങ്ങള്‍ ഉണ്ടായി. കിഴക്കന്‍ ഹുവാലിയനില്‍ രേഖപ്പെടുത്തിയ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്…

By :  Editor
Update: 2024-04-22 22:27 GMT

തായ്വാന്‍ തലസ്ഥാനത്ത് തുടര്‍ച്ചയായി വന്‍ ഭൂചലനങ്ങള്‍. ഇന്നലെ വൈകീട്ടു മുതല്‍ ഇന്നു പുലര്‍ച്ചെ വരെ ഭൂചലനങ്ങള്‍ ഉണ്ടായി. കിഴക്കന്‍ ഹുവാലിയനില്‍ രേഖപ്പെടുത്തിയ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഏറ്റവും ശക്തമായതെന്ന് സെന്‍ട്രല്‍ വെതര്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു

തിങ്കളാഴ്ച വൈകുന്നേരം 5:08 നാണ് ആദ്യ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇത്. ഇതിനു പിന്നാലെ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുലര്‍ച്ചെ 2. 26 ന് റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ആറു മിനിറ്റിന് ശേഷം 6.3 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. രാത്രിയും ചെറു ചലനങ്ങള്‍ ഉണ്ടായതായി സെന്‍ട്രല്‍ വെതര്‍ അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കി.

ഏപ്രില്‍ 3 ന് ഉണ്ടായ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമാണ് ഹുവാലിയന്‍ പ്രദേശം. ഇതേത്തുടര്‍ന്ന് പര്‍വതമേഖലയില്‍ വന്‍തോതില്‍ മണ്ണിടിച്ചിലിന് കാരണമായി. നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആ ഭൂകമ്പത്തില്‍ 17 പേരാണ് മരിച്ചത്.

Similar News