ജനവാസ മേഖലയിൽ പുലി കമ്പിവേലിയിൽ കുടുങ്ങി; മയക്കുവെടി വച്ച് പിടികൂടാൻ വനംവകുപ്പ്
പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയ്ക്കു സമീപം ചേകോലിൽ പുലി കുടുങ്ങി. കമ്പിവേലിയിൽ കുടുങ്ങിയ നിലയിലാണ് പുലിയെ കണ്ടെത്തിയത്. പുലിയുടെ ഇടുപ്പിന്റെ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. പരുക്കുകളുണ്ടെന്നാണ് സൂചന. വനംവകുപ്പ്…
പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയ്ക്കു സമീപം ചേകോലിൽ പുലി കുടുങ്ങി. കമ്പിവേലിയിൽ കുടുങ്ങിയ നിലയിലാണ് പുലിയെ കണ്ടെത്തിയത്. പുലിയുടെ ഇടുപ്പിന്റെ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. പരുക്കുകളുണ്ടെന്നാണ് സൂചന. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
രണ്ടു വര്‍ഷം മുമ്പും പ്രദേശത്ത് പുലി വന്നിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ക്യാമറയടക്കം സ്ഥാപിച്ചെങ്കിലും ഒരു മാസത്തോളം പുലിയുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നു. മാസങ്ങള്‍ക്കുമുമ്പ് തൊട്ടടുത്ത പ്രദേശത്ത് പുലിയെ കണ്ടിരുന്നുവെന്നാണ് പറയപ്പെടുന്നത്. മയക്കുവെടിവച്ച് പുലിയെ പിടികൂടി സ്ഥലത്തുനിന്ന് നീക്കി ചികിത്സ നല്‍കാനാണ് നീക്കം. റാപ്പിഡ് റെസ്പോൺസ് ടീമും വനം വകുപ്പിന്റെ വെറ്ററിനറി ഡോക്ടറും വൈകാതെ സ്ഥലത്തെത്തും.