മന്ത്രിസഭ രൂപീകരണം; തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കുന്നില്ലെന്ന് കെ.സി.വേണുഗോപാൽ

ആലപ്പുഴ; മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ടു കോൺഗ്രസ് തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. തിരഞ്ഞെടുപ്പു ഫലം വന്നശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു കെ സി.…

By :  Editor
Update: 2024-06-05 00:04 GMT

ആലപ്പുഴ; മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ടു കോൺഗ്രസ് തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. തിരഞ്ഞെടുപ്പു ഫലം വന്നശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു കെ സി. ഭരണഘടനാ മാറ്റം വരുത്താനോ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു പീഡിപ്പിക്കാനോ ആർക്കും കഴിയില്ലെന്നു ജനങ്ങൾ തെളിയിച്ചു.

നരേന്ദ്ര മോദിക്കു വേണ്ടി അദാനിയാണു പ്രചാരണം നയിച്ചത്. മോദിയുടെ യഥാർഥ മുഖം മനസ്സിലാക്കാതെയാണു കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്തത്. വാരാണസിയിലെ ജനങ്ങൾ മോദിയെ മനസ്സിലാക്കിയതു കൊണ്ടാണ് ആദ്യ റൗണ്ടുകളിൽ തിരിച്ചടി ഉണ്ടായത്. കമ്യൂണിസ്റ്റ് പാർട്ടി ജനങ്ങളിൽ നിന്ന് അകന്നതിന്റെ തെളിവാണു കേരളത്തിലെ തിരഞ്ഞെടുപ്പു ഫലമെന്നും അദ്ദേഹം പറഞ്ഞു.

Full View

ഇന്ത്യ മുന്നണിക്ക് ആശാവഹമായ എണ്ണം എംപിമാരുണ്ട്. പൂർണമായ തിരഞ്ഞെടുപ്പു ഫലം വരട്ടെ. കാത്തിരുന്നു കാണുകയെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം തുടരുക തന്നെ ചെയ്യും. കോൺഗ്രസ് അവസാന നിമിഷം വരെ പോരാടി. ഇനിയും തുടരും. ദേശീയതലത്തിൽ ഇതുപോലെ ഏകപക്ഷീയമായ തിരഞ്ഞെടുപ്പ് മുൻപുണ്ടായിട്ടില്ല. ഇ ഡിയും സിബിഐയും ആദായനികുതി വകുപ്പും നേതാക്കളെ ഒറ്റ തിരിഞ്ഞ് ആക്രമിച്ചു.

Tags:    

Similar News