നാടിനെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ നേതൃത്വം കൊടുത്തു; ലതികയെ അറസ്റ്റ് ചെയ്യണം: കെ.കെ.രമ

കോഴിക്കോട്: ‘കാഫിര്‍’ പോസ്റ്റ് പിന്‍വലിച്ചു എന്നുപറയുന്നത്. അംഗീകരിക്കാനാവില്ലെന്നും കെ.കെ.ലതികയെ പൊലീസ് അറസ്റ്റു ചെയ്യണമെന്നും കെ.കെ.രമ എംഎല്‍എ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത കാര്യം പങ്കുവച്ചതിലൂടെ സിപിഎം അണികളെയടക്കം ധാരാളം…

By :  Editor
Update: 2024-06-16 07:57 GMT

കോഴിക്കോട്: ‘കാഫിര്‍’ പോസ്റ്റ് പിന്‍വലിച്ചു എന്നുപറയുന്നത്. അംഗീകരിക്കാനാവില്ലെന്നും കെ.കെ.ലതികയെ പൊലീസ് അറസ്റ്റു ചെയ്യണമെന്നും കെ.കെ.രമ എംഎല്‍എ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത കാര്യം പങ്കുവച്ചതിലൂടെ സിപിഎം അണികളെയടക്കം ധാരാളം പേരെ തെറ്റിദ്ധരിപ്പിക്കുകയാണ് ലതിക ചെയ്തതെന്നും രമ ആരോപിച്ചു.

‘ഒരു നാടിനെ മുഴുവന്‍ വര്‍ഗീയമായി വേര്‍തിരിക്കാന്‍ നേതൃത്വം കൊടുക്കുകയാണ് ഇവര്‍ ചെയ്തത്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിന് പൊലീസ് തയാറായിരുന്നില്ല ഇന്നലെവരെ ലതികയുടെ ഫെയ്സ്ബുക്ക് പേജില്‍ നിന്നാണ് ഈ വിവരം കൂടുതലായി പങ്കുവയ്ക്കപ്പെട്ടത്. ആധികാരികമായി സിപിഎമ്മിന്റെ ഒരു നേതാവ് പറയുമ്പോള്‍ അത് വിശ്വസിക്കാന്‍ അണികളടക്കം ധാരാളംപേരുണ്ടായി.

യാതൊരു വസ്തുതകളുടെയും പിന്‍ബലമില്ലാതെയാണ് യാഥാര്‍ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യം അവര്‍ പങ്കുവച്ചത്. പൊലീസിനോട് എംഎസ്എഫ് പ്രവര്‍ത്തകന്‍ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ തന്നെ അത് അയാളുടെ അറിവോടെ സംഭവിച്ചതല്ലെന്ന് വ്യക്ത്തമായതാണ്. ഞങ്ങള്‍ ആരെങ്കിലുമാണെങ്കില്‍ കേസെടുക്കണമെന്നും അവര്‍ ആണയിട്ട് പറഞ്ഞിരുന്നു.

എന്നിട്ടും അത് തിരുത്താനോ പിന്‍വലിക്കാനോ തയാറായില്ല ഇത്രയും പ്രശ്‌നങ്ങള്‍ ഇവിടെ ഉണ്ടാക്കിയിട്ട് ഇന്ന് പോസ്റ്റ് പിന്‍വലിച്ചു എന്നു പറയുന്നത് അംഗീകരിക്കാനാവില്ല. പിന്‍വലിച്ചത് പിന്‍വലിച്ചു. പക്ഷേ പൊലീസ് ഉടനെ ലതികയെ അറസ്റ്റ് ചെയ്യണം’- രമ പറഞ്ഞു.

Tags:    

Similar News