വളാഞ്ചേരി കൂട്ടബലാത്സംഗം; 3 പ്രതികളും കസ്റ്റഡിയിൽ, ഒരാളെ പിടികൂടിയത് പാലക്കാട്ടുനിന്ന്

Malappuram :  വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനിൽ കുമാർ (34), താമിതൊടി ശശി…

;

By :  Editor
Update: 2024-06-22 00:44 GMT

Malappuram : വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനിൽ കുമാർ (34), താമിതൊടി ശശി (37), പ്രകാശൻ എന്നിവരെയാണു പൊലീസ് പിടികൂടിയത്. മറ്റു രണ്ടു പ്രതികൾ പിടിയിലായതറിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ച പ്രകാശനെ പാലക്കാട്ടുനിന്നാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.

ജൂൺ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിലെത്തിയ വിവാഹിതയായ യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം പീഡിപ്പിച്ചുവെന്നാണു പരാതി. സംഭവത്തെത്തുടർന്ന് അവശനിലയിലായ യുവതി സുഹൃത്തുക്കളോടാണു പീഡനവിവരം പറഞ്ഞത്. സുഹൃത്തുക്കൾ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു.

ആരോഗ്യനില മോശമായ യുവതി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരൂർ ഡിവൈഎസ്പി പി.പി.ഷംസുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൂടുത‌ൽ വിവരങ്ങൾ വ്യക്തമായതിനുശേഷം അറസ്റ്റിലേക്ക് കടക്കുമെന്നു പൊലീസ് അറിയിച്ചു.

Tags:    

Similar News