മൂന്നാം മോദി സര്‍ക്കാരിന്റെ നയം വ്യക്തമാക്കാന്‍ രാഷ്ട്രപതി പാര്‍ലമെന്റില്‍; ബഹിഷ്‌കരിച്ച് എഎപി
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധചെയ്യുന്നു. 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ലോക്സഭയില്‍ തിങ്കളാഴ്ച ആരംഭിച്ചിരുന്നു. രാജ്യസഭ ഇന്നുമുതലാണ് തുടങ്ങുന്നത്. മൂന്നാം…
;ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധചെയ്യുന്നു. 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ലോക്സഭയില്‍ തിങ്കളാഴ്ച ആരംഭിച്ചിരുന്നു. രാജ്യസഭ ഇന്നുമുതലാണ് തുടങ്ങുന്നത്.
മൂന്നാം മോദി സര്‍ക്കാരിന്റെ നയം രാഷ്ട്രപതി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കും. കുതിരപ്പുറത്തുള്ള അംഗരക്ഷകരുടെ അകമ്പടിയോടെയാണ് രാഷ്രപതി ഭവനില്‍നിന്ന് ദ്രൗപദി മുര്‍മു പാര്‍ലമെന്റിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കറും രാജ്യസഭാ അധ്യക്ഷനും ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു.