ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂര തകര്‍ന്ന് വീണു; ഒരു മരണം, എട്ടുപേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരു മരണം, എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. പുലർച്ചെ അഞ്ചരയോടെയായിരുന്നു…
;ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരു മരണം, എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. മൂന്ന് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ശക്തമായ മഴയില്‍ നോയിഡ, ആർ.കെ.പുരം, മോത്തിനഗര്‍ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി.
വ്യാഴാഴ്ച രാത്രി മുഴുവൻ ഡൽഹിയിൽ വ്യാപക മഴയാണ് ലഭിച്ചത്. പിന്നാലെ നഗരത്തില്‍ പലയിടത്തും വെള്ളം കയറി. മഴയെ തുടർന്ന് ഡൽഹി നഗരത്തിൽ ഗതാഗത കുരുക്കും രൂക്ഷമാണ്.
സുരക്ഷാ നടപടികളുടെ ഭാഗമായിട്ടാണ് ചെക്ക് ഇന്‍ കൗണ്ടറുകള്‍ അടച്ചതെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു.