അമീബിക് മസ്തിഷ്ക ജ്വരം: പഠനത്തിന് വിദഗ്ധ സംഘത്തെ അയക്കാനാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിക്ക് എം.കെ.രാഘവന്റെ കത്ത്
കോഴിക്കോട്: രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് മൂന്നുകുട്ടികൾക്ക് മസ്തിഷ്ക ജ്വരം ബാധിച്ച സാഹചര്യത്തിൽ രോഗത്തെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് വിദഗ്ധസംഘത്തെ അയയ്ക്കണമെന്നാവശ്യപ്പെട്ട് എം.കെ.രാഘവൻ എം.പി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയ്ക്ക് കത്തയച്ചു.…
കോഴിക്കോട്: രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് മൂന്നുകുട്ടികൾക്ക് മസ്തിഷ്ക ജ്വരം ബാധിച്ച സാഹചര്യത്തിൽ രോഗത്തെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് വിദഗ്ധസംഘത്തെ അയയ്ക്കണമെന്നാവശ്യപ്പെട്ട് എം.കെ.രാഘവൻ എം.പി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയ്ക്ക് കത്തയച്ചു.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മേയ് 21ന് മലപ്പുറത്ത് അഞ്ചു വയസ്സുകാരിയും ജൂൺ 16 ന് കണ്ണൂരില്‍ പതിമൂന്ന് വയസ്സുകാരിയും മരിച്ചിരുന്നു. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവഗുരുതരാവസ്ഥയിൽ തുടരുകയാണ്. കഴിഞ്ഞ ഏഴു വർഷത്തിനിടെ ആറുപേരെ മാത്രം ബാധിച്ച രോഗം കേരളത്തിൽ അടുത്തടുത്ത ദിവസങ്ങളിലായി മൂന്നു പേരേ ബാധിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പഠനം ആവശ്യപ്പെട്ട് എം.പി. കത്തയച്ചത്.