കോഴിക്കോട് മുതലക്കുളത്ത് വൻ തീപിടുത്തം; രണ്ട് കടകൾ പൂർണ്ണമായും കത്തി നശിച്ചു

കോഴിക്കോട് മുതലക്കുളത്ത് ചായക്കടയില്‍ തീപ്പിടിത്തം. ഒരാള്‍ക്ക് പരിക്കേറ്റു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് അപകടം. അപകടസമയത്ത് രണ്ടുപേരായിരുന്നു കടയിലുണ്ടായിരുന്നത്. ഒരാള്‍ ഓടി…

;

By :  Editor
Update: 2024-07-04 22:58 GMT

കോഴിക്കോട് മുതലക്കുളത്ത് ചായക്കടയില്‍ തീപ്പിടിത്തം. ഒരാള്‍ക്ക് പരിക്കേറ്റു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് അപകടം.

അപകടസമയത്ത് രണ്ടുപേരായിരുന്നു കടയിലുണ്ടായിരുന്നത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. അകത്തുണ്ടായിരുന്ന രണ്ടാമത്തെയാള്‍ക്ക് പുറത്തേക്ക് കടക്കാനാകാത്തതിനെ തുടര്‍ന്നാണ് പരിക്കേറ്റത്. പൊള്ളലേറ്റ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.പൊട്ടിത്തെറി ശബ്ദം കേട്ടാണ് ആളുകൾ തീപ്പിടുത്തം ഉണ്ടായെന്ന് തിരിച്ചറിഞ്ഞത്.

Tags:    

Similar News