സംസ്ഥാനത്ത് പനിബാധിതര്‍ ഉയരുന്നു; അഞ്ച് ദിവസത്തിനിടെ ചികിത്സതേടിയത് അരലക്ഷത്തിലേറെപ്പേര്‍; ഇന്നലെ മൂന്ന് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുടൂന്നു. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സതേടിയത് 11,438 പേരാണ്. മൂന്ന് പേര്‍ മരിച്ചു. അഞ്ച് ദിവസത്തിനിടെ അരലക്ഷത്തിലേറെപ്പേരാണ് പനി…

By :  Editor
Update: 2024-07-06 05:04 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുടൂന്നു. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സതേടിയത് 11,438 പേരാണ്. മൂന്ന് പേര്‍ മരിച്ചു. അഞ്ച് ദിവസത്തിനിടെ അരലക്ഷത്തിലേറെപ്പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. കൂടുതല്‍ രോഗികള്‍ മലപ്പുറത്താണ്. ഇന്നലെ മാത്രം 109 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

പനി വിവര കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടില്ലെന്ന് ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ആരോഗ്യവകുപ്പ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. ജൂണ്‍ 30നായിരുന്നു ആരോഗ്യവകുപ്പ് അവസാനമായി രോഗവിവര കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നത്.

പനി ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനിടെ 55, 830 പേരാണ് പനി ബാധിച്ച് മാത്രം ചികിത്സ തേടിയത്. ഇന്നലെ 25 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒരു മരണവും ഉണ്ടായി. അഞ്ച് ദിവസത്തിനിടെ 493 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 1693 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്.

69 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 39 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. അഞ്ച് ദിവസത്തിനടെ 64 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 486 പേര്‍ ചികിത്സയിലുണ്ട്. 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായുമാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. പനി ബാധിതരുടെ എണ്ണം ഉയരുന്നതോടെ അതീവജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

Tags:    

Similar News