മലപ്പുറത്ത് ബസിന്‍റെ വഴിമുടക്കി ഓട്ടോ; ഹോണടിച്ചപ്പോൾ വടിവാൾ എടുത്ത് വീശി ഡ്രൈവർ; അന്വേഷണം

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിക്കടുത്ത് പുളിക്കലിൽ സ്വകാര്യ ബസിന് മുന്നിൽ വടിവാൾ വീശി ഓട്ടോ ഡ്രൈവറുടെ യാത്ര. ഓട്ടോ സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോണ്‍ മുഴക്കിയതോടെയാണ് ഓട്ടോ…

By :  Editor
Update: 2024-07-06 08:44 GMT

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിക്കടുത്ത് പുളിക്കലിൽ സ്വകാര്യ ബസിന് മുന്നിൽ വടിവാൾ വീശി ഓട്ടോ ഡ്രൈവറുടെ യാത്ര. ഓട്ടോ സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോണ്‍ മുഴക്കിയതോടെയാണ് ഓട്ടോ ഡ്രൈവർ വടിവാളെടുത്ത് വീശിക്കാണിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കോഴിക്കോട്-പാലക്കാട് ദേശീയപാതയിലാണ് സംഭവം. കോഴിക്കോടുനിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്നു ബസ്. പുളിക്കലിൽ വെച്ച് ഓട്ടോ ബസിന്‍റെ മുന്നിൽ കയറി തടസ്സപ്പെടുത്തുന്ന രീതിയിൽ ഓടിക്കുകയായിരുന്നെന്ന് ബസ് ജീവനക്കാർ പറയുന്നു. ബസ് ഹോണടിച്ചപ്പോൾ ഓട്ടോ ഡ്രൈവർ വടിവാളെടുത്ത് പുറത്തേക്ക് വീശി കാണിക്കുകയായിരുന്നു. എയർപോർട്ട് ജങ്ഷൻ വരെ ഈ രീതിയിൽ വടിവാൾ വീശി യാത്ര തുടർന്നു. ശേഷം, ഓട്ടോ എയർപോർട്ട് റോഡിലേക്ക് കയറിപ്പോയി. ബസ് ജീവനക്കാർ കൊണ്ടോട്ടി പൊലീസ് എയ്ഡ് പോസ്റ്റിലെത്തി വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News