നിലക്കടലയുടെ ആരോഗ്യഗുണങ്ങള്‍ അറിയാം ...
നിലക്കടലയില്‍ അവശ്യ പോഷകങ്ങളായ മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ, ബി വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യത്തിനും പേശികളുടെ വളര്‍ച്ചയ്ക്കും ആവശ്യമായ ഒമ്പത് അവശ്യ…
നിലക്കടലയില്‍ അവശ്യ പോഷകങ്ങളായ മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ, ബി വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യത്തിനും പേശികളുടെ വളര്‍ച്ചയ്ക്കും ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകള്‍ നിലക്കടലയില്‍ അടങ്ങിയിരിക്കുന്നു. ഇതിലെ ഉയര്‍ന്ന പ്രോട്ടീനും, നാരുകളും വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ ഇയും അടങ്ങിയ നിലക്കടല ചര്‍മത്തിന്റെ ആരോഗ്യവും സംരംക്ഷിക്കും.
മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ നിലക്കടലയില്‍ അടങ്ങിയിരിക്കുന്നു. ഇത് മിതമായ അളവില്‍ കഴിക്കുമ്പോള്‍ എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഈ കൊഴുപ്പുകള്‍ ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. കൂടാതെ, നിലക്കടലയില്‍ വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം, പൊട്ടാസ്യം, ഡയറ്ററി ഫൈബര്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
വൈറ്റമിന്‍ ഇ നാഡികളുടെ പ്രവര്‍ത്തനം, പേശികളുടെ ആരോഗ്യം, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കല്‍ എന്നിവയെ പിന്തുണയ്ക്കുന്നു. നിലക്കടലയില്‍ കാണപ്പെടുന്ന മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, നിലക്കടലയിലെ ആര്‍ജിനൈന്‍ നൈട്രിക് ഓക്‌സൈഡിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ രക്തയോട്ടം മെച്ചപ്പെടുത്തുന്നു.