പയ്യോളിയില്‍ സ്റ്റോപ്പുള്ള ആലപ്പികണ്ണൂര്‍ എക്‌സിക്യൂട്ടീവ് നിര്‍ത്തിയത് രണ്ട് കിലോമീറ്റര്‍ അകലെ അയനിക്കാട് സ്റ്റേഷനില്‍,യാത്രക്കാര്‍ ദുരിതത്തിലായി

കോഴിക്കോട്: ആലപ്പി – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ഇന്നലെ രാത്രി പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയി. തീവണ്ടി നിര്‍ത്തിയത് സ്റ്റേഷന്‍ വിട്ട് രണ്ട് കിലോമീറ്റര്‍ അകലെയാണ്. അയനിക്കാട്.…

By :  Editor
Update: 2024-07-13 22:57 GMT

കോഴിക്കോട്: ആലപ്പി – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ഇന്നലെ രാത്രി പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയി. തീവണ്ടി നിര്‍ത്തിയത് സ്റ്റേഷന്‍ വിട്ട് രണ്ട് കിലോമീറ്റര്‍ അകലെയാണ്. അയനിക്കാട്. പയ്യോളിയാണെന്ന് കരുതി യാത്രക്കാരില്‍ പലരും ഇവിടെ ഇറങ്ങി. മറ്റുള്ളവര്‍ വടകരയിലും. ദുരിതം നേരിട്ട യാത്രക്കാര്‍ വടകര സ്റ്റേഷനില്‍ പ്രതിഷേധിച്ചു.

തുടര്‍ന്ന് യാത്രക്കാര്‍ക്ക് റെയില്‍വേ വാഹന സൗകര്യം ഏര്‍പ്പെടുത്തി നല്‍കി. പയ്യോളി സ്റ്റേഷനില്‍ വണ്ടി കാത്ത് നിന്ന കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരും വലഞ്ഞു.

കനത്ത മഴയില്‍ പയ്യോളി സ്റ്റേഷന്റെ ബോര്‍ഡ് ഡ്രൈവര്‍ക്ക് കാണാന്‍ കഴിയാതിരുന്നതാണ് പിഴവിന് കാരണമെന്ന് റെയില്‍വേ വ്യക്തമാക്കി. . ലോക്കോ പൈലറ്റിനെതിരെ ആദ്യന്തര അന്വേഷണം തുടങ്ങി. റെയില്‍വേ കണ്‍ട്രോളിങ്ങ് ഓഫീസറുടെ നേതൃത്ത്വത്തിലാണ് അന്വേഷണം . അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടിയെന്നും റെയില്‍വേ അറിയിച്ചു.

Tags:    

Similar News